HOME
DETAILS

ദുബൈ കപ്പല്‍ തിങ്കളാഴ്ച പൊന്നാനി തീരം വിടും

  
backup
September 03 2016 | 02:09 AM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a

പൊന്നാനി: ദുബൈ ആസ്ഥാനമായുള്ള കപ്പല്‍ ഇഡനം തീര്‍ന്നതിനെത്തുടര്‍ന്നു പൊന്നാനി തീരത്തു നങ്കൂരമിട്ടതില്‍ സംശയങ്ങളും ദുരൂഹതയുമില്ലെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. കപ്പലിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയും കപ്പല്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു സംശയങ്ങള്‍ നീങ്ങിയത്.
ഇന്ധനം നിറച്ച ശേഷം കപ്പല്‍ തിങ്കളാഴ്ച പൊന്നാനി തീരം വിടുമെന്നു ക്യാപ്റ്റന്‍ ഇറാന്‍ സ്വദേശി പറഞ്ഞു. കപ്പല്‍ ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൊച്ചി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പലില്‍ വിശദമായ പരിശോധനകളാണു നടന്നത്. ജീവനക്കാര്‍ പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമായതിനാല്‍ കപ്പല്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. കപ്പലിലെ ജീവനക്കാരും ക്യാപ്റ്റനും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണു കൊച്ചിയില്‍ നിന്ന് ഇന്ധനം നിറക്കാതെ പോയത്. കപ്പലിലെ ജീവനക്കാരെ പൊന്നാനി സ്റ്റേഷനില്‍ കൊണ്ടു വന്നു പൊലിസും കോസ്റ്റ് ഗാര്‍ഡും വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്ധനം വാങ്ങാനായി രണ്ടു തൊഴിലാളികള്‍ തീരത്തേക്കു വന്നതോടെയാണു പൊലിസ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച  രാവിലെയാണു തീരത്തു ദുബൈ കപ്പല്‍ നങ്കൂരമിട്ടത്. ദക്ഷിണ കൊറിയയിലെ ബസാനില്‍ നിന്നും ദുബായിലേക്കു ചരക്കുകള്‍ കൊണ്ടു പോവുകയായിരുന്ന കപ്പലാണ് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു പൊന്നാനി കടലില്‍ തീരഭാഗത്തായി നങ്കൂരമിട്ടത്. കടലില്‍ മല്‍സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളാണു സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പല്‍ കണ്ടത്. ഇതേത്തുടര്‍ന്നു മല്‍സ്യത്തൊഴിലാളികള്‍ പൊന്നാനി പൊലിസിനെയും കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു.
പൊന്നാനി സിഐ കെ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം  പൊന്നാനി തീരത്തു നിന്നു ബോട്ട് മാര്‍ഗം കപ്പലിലെത്തി അന്വേഷണത്തില്‍ കപ്പലിലെ ലൂബ്രിക്കന്റ് ഓയില്‍ തീര്‍ന്നതാണു കപ്പല്‍ നങ്കൂരമിടാന്‍ കാരണമെന്നാണു കപ്പലിലെ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പല സംശയങ്ങളും തുടക്കത്തില്‍  നിലനിന്നിരുന്നു.
ഒമ്പതു തൊഴിലാളികളാണു കപ്പലില്‍ ഉള്ളത്. അതില്‍ എട്ടു പേരും ഇന്ത്യക്കാരാണ്. കപ്പലില്‍ കയറി വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക സാഹചര്യത്തിലുള്ള യാതൊന്നും  കണ്ടെത്തിയില്ല. നിയമം ലംഘിച്ചാണ്  കപ്പല്‍യാത്ര നടത്തിയിട്ടുള്ളതെന്ന് കോസ്റ്റ് ഗാര്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ക്യാപ്റ്റനുമായുള്ള ജീവനക്കാരുടെ തര്‍ക്കമാണു നിയമ ലംഘനത്തിന് ഇടയാക്കിയത് . ദുബൈ ആസ്ഥാനമായുള്ള കമ്പനി  ദക്ഷിണ കൊറിയയില്‍ നിന്നും വാങ്ങിയ കപ്പലിന്റെ ആദ്യ യാത്രക്കിടെയാണ് ഇഡനം തീര്‍ന്നതിനെത്തുടര്‍ന്നു യാത്ര പാതി വഴിയില്‍ നിലച്ചത്.
കപ്പലുകള്‍ക്കാവശ്യമായ ഇന്ധനം കൊണ്ടു പോകുന്ന കപ്പലായിരുന്നുവെങ്കിലും ആദ്യയാത്രയായതിനാല്‍ കപ്പല്‍ കാലിയായിരുന്നു. ബുസാനില്‍ നിന്നും ലഭിച്ച നിലവാരം കുറഞ്ഞ ലൂബ്രിക്കന്റ് ഓയില്‍ ആയതിനാല്‍ ഇന്ധനം എളുപ്പത്തില്‍ കത്തിത്തീരുകയായിരുന്നു. ഇതാണു തൊഴിലാളികള്‍ നല്‍കിയ വിശദീകരണം . പണിമുടക്ക് ആയതിനാല്‍ ഇന്നലെ  ഇന്ധനം വാങ്ങാന്‍ ജീവനക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിനു ശേഷമെ കപ്പലിന് യാത്ര തുടരാന്‍ അനുമതി നല്‍കിയത്. ലൈറ്റ് ഹൗസില്‍ നിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണു കപ്പല്‍ നങ്കൂരമിട്ടിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a minute ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago