
തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

ചാലക്കുടി: പോട്ടയിലെ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായതെന്ന് പൊലിസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. സംഭവം നടന്ന് 36 മണിക്കൂറുകൾക്ക് ശേഷമാണ് മോഷ്‌ടാവ് പിടിയിലായത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ആഡംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്നും, ഈ ആഡംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണമെന്നും പൊലിസ് പറഞ്ഞു. വിദേശത്തുനിന്ന് ഭാര്യ അയച്ച പണം ധൂർത്തടിച്ച റിജോ, ഭാര്യ നാട്ടിലെത്താൻ സമയമായപ്പോഴാണ് കടം വീട്ടാനായി ബാങ്ക് കൊള്ളയടിച്ചത്. സ്വന്തം ബൈക്കിൽ വ്യാജനമ്പർ വെച്ചാണ് പ്രതി ഉപയോഗിച്ചതെന്നും പൊലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോൺകോളും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി. അതേസമയം, പിടിച്ചെടുത്ത പണം ബാങ്കിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു പ്രതി മോഷണം നടത്തിയത്. ഹിന്ദി സംസാരിക്കുന്ന ആളായതിനാൽ റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു, പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം പ്രതി അപഹരിച്ചത്.
ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രതിക്കായുള്ള അന്വേഷണം നടന്നത്. എല്ലാ ടോൾ പ്ലാസകളിലും അയൽജില്ലകളിലും പൊലിസ് ജാഗ്രതാനിർദേശം നൽകിയിരുന്നു.
The accused in the Thrissur bank robbery has been arrested, revealing that he committed the crime to repay his debts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
Kerala
• 4 days ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 4 days ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 4 days ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 4 days ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 4 days ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• 4 days ago
നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
International
• 4 days ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 4 days ago
കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 4 days ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 4 days ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 4 days ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 4 days ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 4 days ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 4 days ago
വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
Kerala
• 4 days ago
ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ
Kerala
• 4 days ago
മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി
bahrain
• 4 days ago
അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ
Cricket
• 4 days ago
രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
National
• 4 days ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍
National
• 4 days ago
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും
Kerala
• 4 days ago