HOME
DETAILS

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

  
February 17 2025 | 05:02 AM

Malayali Youth Runs 115 km Barefoot in Dubai to Raise Awareness on Environment and Health

അബൂദബി/ദുബൈ: മലയാളി യുവാവ് ദുബൈയിൽ നഗ്നപാദനായി ഓടിയത് 115 കിലോമീറ്റർ. സമുദ്ര പരിസ്‌ഥിതിയിലേക്കും ആരോഗ്യത്തിലേക്കും ലോകത്തിൻ്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് കണ്ണൂർ കല്യാശേരി സ്വദേശിയും ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡവലപ്മെൻ്റ് മാനേജരുമായ ആകാശ് നമ്പ്യാരുടെ ഈ ഉദ്യമം. ബെയർഫുട്ട് മല്ലു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന ആകാശ് ഇത് മൂന്നാം തവണയാണ് യുഎഇയിൽ ഓടുന്നത്.

കഴിഞ്ഞ 2 തവണ ബെംഗളൂരുവിൽനിന്ന് എത്തിയായിരുന്നു ആകാശ് ഓടിയതെങ്കിൽ ഇതിനിടയിൽ ഹൃദയത്തിൽ കയറിക്കൂടിയ ദുബൈയിൽ തന്നെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ആകാശ്. വിവിധ രാജ്യക്കാർ സഹോദരങ്ങളെ പോലെ ജീവിക്കുകയും ജോലി ചെയ്യുന്നതുമായ സ്‌ഥലം. കൂടാതെ, ഓരോരുത്തരും ഇഷ്‌ടപ്പെടുന്ന വിനോദങ്ങൾക്ക് അനുയോജ്യമായ സംഘങ്ങൾ ദുബൈയിലുണ്ടെന്നതും ആകർഷണമായി.

യുഎഇ-ഒമാൻ അതിർത്തിയായ ഹത്തയിൽ നിന്ന് ഫെബ്രുവരി 15ന് രാവിലെ 6.15ന് ആരംഭിച്ച ഓട്ടം ദുബൈയിലെ മുഷ്റിഫ് പാർക്കിൽ എത്തുമ്പോഴേക്കും 17 മണിക്കൂർ പിന്നിട്ട് രാത്രി 11.05 ആയിരുന്നു. പരിസ്ഥിതി എൻജിഒ ആയ അസ്‌റാഖിൻ്റെയും സ്‌റ്റാർ ബാം, തായ് കൊക്കൊ, റൈഡ് ഡോട്ട് റെൻ്റ് തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ഇത്തവണത്തെ ആകാശ് ഓടിയത്. 10 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചതെങ്കിലും നഗരത്തിലെ ഗതാഗത കുരുക്ക് അൽപം വൈകുന്നതിലേക്ക് നയിച്ചു.

രാവിലത്തെ തണുപ്പിലായിരുന്നു ഓട്ടം ആരംഭിച്ചത്, എന്നാൽ പത്തുമണി ആയപ്പോഴേയ്ക്കും ചൂടിന് കാഠിന്യം കൂടിയത് അൽപം വെല്ലുവിളി ഉയർത്തി. ചെരുപ്പിടാതെയുള്ള ഓട്ടത്തിൽ ആകാശിന്റെ ഒരു കാൽപാദം വീർത്തു പൊട്ടുകയും പിന്നീട് പ്ലാസ്‌റ്റർ ഒട്ടിച്ചുമാണ് ഓടിയത്. ഒരു കാലിലെ പരുക്കും വച്ചുള്ള ഓട്ടം വലതുകാലിന് സമ്മർദം കൂട്ടുകയും മസിൽ പിടിക്കുകയും ചെയ്തെങ്കിലും ആകാശ് ലക്ഷ്യത്തിലേക്കുള്ള ഓട്ടം തുടർന്നു. അതേസമയം, കാലിലെ പരുക്കും ഓട്ടവും കണ്ടപ്പോൾ ട്രക്ക് ഡ്രൈവർമാർ ലിഫ്റ്റ് വാ​ഗാദാനം ചെയ്തതായും ആകാശ് പറയുന്നു.

പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള ഓട്ടം ലക്ഷ്യസ്ഥാനം വരെ തുടരുമെന്ന് അറിയിച്ചതോടെ ട്രക്ക് ഡ്രൈവർമാർ സെൽഫിയെടുത്ത് ആകാശിനോട് യാത്ര പറയുകയായിരുന്നു. 30 കിലോമീറ്റർ ഇടവേളയിൽ 10 മിനിറ്റ് ബ്രേക്ക് എടുത്തായിരുന്നു ഓട്ടമെന്നും, ക്ഷീണം അകറ്റാൻ ഇളനീർ വെള്ളം മാത്രമാണ് കുടിച്ചതെന്നും ആകാശ് പറയുന്നു. മുൻപ്, 2023ൽ ആരോഗ്യമുള്ള മനുഷ്യരും ആരോഗ്യമുള്ള ഭൂമിയുമാണ് ലോകത്തിൻ്റെ ഭാവിക്ക് വേണ്ടതെന്ന സന്ദേശവുമായി 103.65 കിലോമീറ്റർ ആകാശ് ഓടിയിരുന്നു. അന്ന് ദുബൈ അൽഖുദ്ര മരുഭൂമിയിൽനിന്ന് ബുർജ് ഖലീഫ വരെയായിരുന്നു ആകാശിന്റെ ഉദ്യമം.

2020 ജനുവരി 25ന് ജീവിതശൈലി രോഗങ്ങളെ ഓടിത്തോൽപ്പിക്കണമെന്ന ആഹ്വാനത്തോടെ ആകാശ് അബൂദബിയിൽനിന്ന് ദുബൈയിലേക്ക് ഓടിയിരുന്നു. ദുബൈയിൽ മാത്രമല്ല ഇന്ത്യയ്ക്കകത്തും ശ്രീലങ്ക, ജപ്പാൻ, സ്പെയിൻ, പോർച്ചുഗൽ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ആകാശ് ഓടിയിട്ടുണ്ട്. 

A young Malayali man completes an impressive 115 km barefoot run in Dubai, aiming to draw global attention to pressing environmental and health issues.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കോടി പോയിട്ടും കൊതുക് പോയില്ല, ഇനി 12 കോടിയുടെ പരീക്ഷണം!"

Kerala
  •  8 hours ago
No Image

മഴയില്ല, പകരം ചൂട്ട് പൊള്ളും; ഒന്‍പത് ജില്ലക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം 

Kerala
  •  9 hours ago
No Image

കടത്തില്‍ മുങ്ങി പൊതുമേഖല സ്ഥാപനങ്ങള്‍; 77 എണ്ണം നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര കണ്ടെത്തല്‍

Kerala
  •  9 hours ago
No Image

"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്

Kerala
  •  10 hours ago
No Image

വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു

Kerala
  •  10 hours ago
No Image

പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

uae
  •  10 hours ago
No Image

'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

International
  •  11 hours ago
No Image

"ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കപ്പെടും" : മുഖ്യമന്ത്രി രേഖ ​ഗുപ്ത

National
  •  11 hours ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വാക്‌സിന്‍ നിര്‍ബന്ധമെന്ന് സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

സഭയില്‍ സ്പീക്കര്‍ -ജലീല്‍ തല്ല്; ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തിന് ക്ഷുഭിതനായ സ്പീക്കര്‍, തിരിച്ചടിച്ച് ജലീല്‍

Kerala
  •  12 hours ago