കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
കോഴിക്കോട്: കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ വിദ്യാർഥികൾ സംഘർഷം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാർഥികളെ ലാത്തി വീശി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നു. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷം നടന്നത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികളെ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. കോളേജ് ഗ്രൗണ്ടിലൂടെ ഓടിയ വിദ്യാർഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്. രണ്ടാഴ്ച മുമ്പും കോളേജിൽ സംഘർഷം നടന്നിരുന്നു.
ജൂനിയർ വിദ്യാർഥിയെ മൂന്നാം വർഷ ബിരുദ വിദ്യാർഥി റാഗിംഗ് ചെയ്തെന്നാരോപിച്ചായിരുന്നു സംഘർഷത്തിന്റേ തുടക്കം. മർദനമേറ്റ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുമ്പ് പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിൽ എറ്റുമുട്ടിയിരുന്നു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് തമ്മിൽ തല്ലിയത്. കെഎസ്ആർടിസി ബസ്റ്റാന്‍റിൽവെച്ച് മറ്റ് യാത്രക്കാർ നോക്കി നിൽക്കെയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ബസ്സ്റ്റാന്റ് പരിസരത്ത് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."