HOME
DETAILS

'എല്ലാരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ..'; എ.ഐ. സാങ്കേതികവിദ്യയില്‍ സി.പി.എം. സമ്മേളനത്തിന് ഇ.കെ.നായനാരുടെ ആശംസ

  
February 18, 2025 | 5:49 AM

ek nayanar ai generated video for cpim party congress kollam

കൊല്ലം : 'സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ കൊല്ലത്താണെന്ന് അറിയാമല്ലോ. എല്ലാരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ...' പറയുന്നത് വേറാരുമല്ല,  അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ഇ.കെ.നായനാരാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സഹായത്തോടെ സി.പി.എം. ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് നായനാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 

പാര്‍ട്ടി സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ വളരെ പെട്ടെന്നുതന്നെ വീഡിയോ വലിയ പ്രചാരം നേടിയിട്ടുണ്ട്. 

''സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരില്ലെന്നല്ലേ അവര്‍ പണ്ട് പറഞ്ഞത്. എന്നിട്ടെന്താ..ഞാന്‍ മുഖ്യമന്ത്രി ആയില്ലേ. വിഎസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. രാജ്യത്ത് ആദ്യം കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുത്തതാരാ? കോണ്‍ഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. നാട്ടില് വികസനം വേണ്ടെ.. ആര് പാര വച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്.. നമ്മള്‍ പോരാടണം. അതിന് പാര്‍ട്ടി ശക്തപ്പെടുത്തണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങള്‍ എല്ലാം നമ്മോടൊപ്പം നില്‍ക്കും.'' എന്നാണ് വീഡിയോയില്‍ ഇ.കെ നായനാര്‍ പറയുന്നത്. 

എ.ഐക്കെതിരായ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് നയത്തില്‍ സി.പി.എം പ്രസിദ്ധീകരിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പിന്നീട് എ.ഐയെ തള്ളിപ്പറഞ്ഞതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനിടെയാണ് എ.ഐ നിര്‍മിത പ്രചാരണ വീഡിയോ പുറത്തുവന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  12 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  12 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  12 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  12 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  12 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  12 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  12 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  12 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  12 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  12 days ago