HOME
DETAILS

വിമാനയാത്രക്കിടെ ഹൃദയാഘാതം; യാത്രക്കാർക്ക് ആകാശത്ത് ചികിത്സ നൽകി മലയാളി ഡോക്ടർമാർ

  
February 18, 2025 | 6:13 AM

Kerala Doctors Save Passengers Life Mid-Air After Heart Attack

കരിപ്പൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ രണ്ട് വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്‌റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഉംറ തീർഥാടക സംഘത്തിലെ നാല് ഡോക്‌ടർമാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, അദ്ദേഹത്തിന്റെ ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്‌റ്റുമായ മർജാൻ അബ്‌ദുൽ നസീർ, മർജാന്റെ സഹോദരിയും തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻടി സ്പെഷലിസ്‌റ്റുമായ ഹഫീഫ അബ്ദുൽ നസീർ, ഹഫീഫയുടെ ഭർത്താവും കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്‌ധനുമായ സബീൽ അബ്ദു‌ല്ല എന്നിവരാണ് ആകാശത്ത് ഈ രണ്ട് യാത്രക്കാർക്ക് രക്ഷകരായത്.

കെഎൻഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു ഡോക്‌ടർമാരും ആയിഷയും ഉണ്ടായിരുന്നത്. സഊദി സമയം ഞായറാഴ്‌ച പുലർച്ചെയായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഇവർ നാട്ടിലേക്കു തിരിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപായിരുന്നു സംഭവം. ആയിഷയായിരുന്നു ആദ്യം  തളർന്നത്, തുടർന്ന് ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഇവർ ചലനമറ്റ നിലയിലായിരുന്നു.

തുടർന്ന്, വിമാനത്തിലെ ജീവനക്കാരെത്തി ചികിത്സാ ഉപകരണങ്ങൾ നൽകി. ഡോക്ടർമാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു രണ്ട് യാത്രക്കാർക്കും ജീവൻ തിരിച്ചു കിട്ടിയത്. മറ്റൊരു ഉംറ സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശിനിയായ പാത്തെ എന്ന തീർഥാടകയും തളർന്നുവീണു, ഇവർക്കും ആവശ്യമായ ചികിത്സ നൽകി.

A team of Kerala doctors on board a flight sprang into action to save a passenger's life after she suffered a heart attack mid-air, providing timely medical treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  17 hours ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  17 hours ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  18 hours ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  19 hours ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  19 hours ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  19 hours ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  19 hours ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  20 hours ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  20 hours ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  21 hours ago