
ഗ്രോക്ക് 3 ഉപയോഗിക്കുന്നതിന് മുന്‍പേ ഇക്കാര്യം അറിഞ്ഞുവച്ചോളൂ.. ഇല്ലെങ്കില്‍ പണികിട്ടും

സൈബര്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മികച്ച എ.ഐ എന്ന് ടെക് ഭീമനും വ്യവസായിയും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്ന ഗ്രോക്ക് 3യെക്കുറിച്ചാണ്. ഇന്ന് രാവിലെയാണ് തത്സമയ പ്രദര്‍ശനത്തോടെ എക്‌സ്എ.ഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 പുറത്തിറക്കിയത്. പിന്നാലെ ചൂടന്‍ ചര്‍ച്ചകളും ആരംഭിച്ചു.
മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എ.ഐയ്ക്കും ആല്‍ഫബെറ്റിന്റെ ഗൂഗിളിനും വെല്ലുവിളിയുയര്‍ത്തി ഡീപ്‌സീക് തരംഗം കെട്ടുതീരുന്നതിന് മുന്നെയുള്ള ഗ്രോക്ക് 3 യുടെ കടന്നു വരവ് എ.ഐ സാധ്യതകളെ മുന്‍നിര്‍ത്തുന്ന വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നതെങ്കിലും പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
അതായത് 2024ല്‍ ഗ്രോക്കിന് വേണ്ടി ഉപയോക്തളുടെ വിവരങ്ങള്‍ എക്‌സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രാക്കിന്റെ പരിശീലനത്തിന് വേണ്ടിയായിരുന്നു വിവരശേഖരണം. ഉപഭോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ ഗ്രോക്കിന് നല്‍കണോ എന്ന് തീരുമാനിക്കാനുള്ള സൗകര്യമുണ്ടെങ്കിലും അത്തരം ഒരു ഓപ്ഷനുള്ളത് ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചിരുന്നില്ല. മാത്രമല്ല ഇത് ഡിഫോള്‍ട്ട് ആയി എക്‌സ് ഓണ്‍ ചെയ്തുവെക്കുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ പങ്കുവെക്കാനുള്ള ഓപ്ഷന്‍ അനുവാദമില്ലാതെ ഓണ്‍ ചെയ്തുവെച്ചതാണ് എക്‌സിനെതിരെ വ്യാപകമായ പ്രതിഷേധമുയരാന്‍ കാരണമായിരിക്കുന്നത്.
ഓപ്ഷന്‍ അനുവാദമില്ലാതെ ഓണ്‍ ചെയ്തുവെച്ചതില്‍ എക്‌സിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഭാവിയില്‍ മറ്റെന്തിന്റെയെങ്കിലും പരീക്ഷണത്തിനായി ഗ്രോക്ക് ഉപയോക്താക്കളുടെ ഡാറ്റയും ഉപയോഗിച്ചേക്കാം എന്ന സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം ലോകം ഭരിക്കുന്ന ടെക് ഭീമന്മാരുടെ തുറന്ന എ.ഐ യുദ്ധമാണ് വരും നാളുകളില്‍ അരങ്ങേറാന്‍ പോകുന്നതെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം 97.4 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മസ്‌കും സംഘവും ഓപ്പണ്‍ എ.ഐയെ സി.ഇ.ഒ സാം ആള്‍ട്ട്മാനെ സമീപിച്ചിരുന്നു. വേണമെങ്കില്‍ മസ്‌കിന്റെ എക്‌സ് വിലക്കെടുക്കാമെന്നായിരുന്നു ആള്‍ട്ട്മാന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago
ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ
Kerala
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 2 days ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 2 days ago
അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 2 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 2 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 2 days ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 2 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 2 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 2 days ago
എസ്എഫ്ഐ സമ്മേളനത്തിന് സ്കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• 2 days ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• 2 days ago
അമ്മയുടെ മുമ്പിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 2 days ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 2 days ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• 2 days ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്; മുസ്ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• 2 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 2 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്റാഈലിന് സഹായം നല്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 2 days ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈന്റെ ശൈഖ ഹെസ്സ ബിന്ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• 2 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 2 days ago