
Kuwait Updates | ഇനി കുവൈത്തിലും വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം, നിയമങ്ങളിലെ ഇളവുകള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വമ്പന്‍ ശകിതിയായി വളര്‍ന്ന യുഎഇയുടെ പാത പിന്തുടരാന് തീരുമാനിച്ച് കുവൈത്ത് സര്‍ക്കാരും. യുഎഇയെ അനുകരിച്ച് വിദേശികളെ കെട്ടിടങ്ങളും വീടുകളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്കി. കുവൈത്ത് പൗരന്മാര്ക്ക് അല്ലാതെ രാജ്യത്ത് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കില്ലെന്ന 1979 ലെ നിയമമാണ് സര്‍ക്കാര്‍ പൊളിച്ചെഴുതിയത്.
ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ രാജ്യത്ത് വിദേശികള്‍ക്ക് സ്വത്ത് ഉടമാവകാശത്തിന് അനുമതി നല്‍കിയിരുന്നു. അടുത്ത കാലത്തായി ഖത്തറും സഊദി അറേബ്യയും യുഎഇയുടെ പാത പിന്തുടരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കുവൈത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും സമ്പദ്ഘടനയിലും സമൂലമായ മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമഭേദഗതിക്കാകുമെന്നാണ് കുവൈത്ത് സര്‍ക്കാര്‍ കരുതുന്നത്.
അറബ് പൗരന്മാര്ക്ക് കുവൈത്തിലുള്ള സ്വത്ത് വില്‍പ്പന നടത്താന്‍ അനുമതി നല്‍കുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന കാര്യം. ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് മാതാപിതാക്കളില്‍ നിന്നോ മറ്റോ പരമ്പരാഗതമായി ലഭിച്ച സ്വത്തുവകകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്താവുന്നതാണ്. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതിയും പുതിയ ഭേദഗതിയിലുണ്ട്. കച്ചവട ആവശ്യങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള താമസ സൗകര്യത്തിനും മാത്രമാണ് കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുള്ളത്. വില്‍പ്പന ലക്ഷ്യമിട്ടു കൊണ്ടുള്ള റിയല്‍ എസ്റ്റേറ്റ് നിര്‍മാണത്തിന് അനുവാദമില്ല.
കുവൈത്തില്‍ സ്വത്തവകാശമുള്ള കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് വിദേശികള്‍ക്ക് പുതിയ ചട്ട ഭേദഗതി അനുമതി നല്കുന്നു. അതേസമയം, ഇത്തരം കമ്പനികള്‍ അടച്ചു പൂട്ടുകയാണെങ്കില്‍ കമ്പനിയുടെ ആസ്തികളില്‍ വിദേശികള്‍ക്ക് അവകാശം ലഭിക്കില്ല എന്നും ഭേദഗതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പണമായി മാത്രമേ നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഊഹക്കച്ചവടം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വളരെ സുവ്യക്തമായി പറയുന്നു. കുവൈത്തിന്റെ വളര്‍ച്ചക്കും ഭാവിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിനും സഹായകമാകുന്ന രീതിയിലുള്ള റിയല്‍ എസ്റ്റേറ്റ് ഉപയോഗമാണ് രാജ്യ ലക്ഷ്യം വയ്ക്കുന്നതെന്നും കുവൈത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Foreigners can now own buildings in Kuwait too, following the relaxations in the rules
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാന് ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്മാന് രാജാവ്
Saudi-arabia
• 11 days ago
ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം
National
• 11 days ago
ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം
latest
• 11 days ago
ഉടക്കൊഴിയാതെ പിണറായി; പടിക്കുപുറത്ത് പി.ജെ
Kerala
• 11 days ago
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ലളിത് മോദിക്ക് കനത്ത പ്രഹരം, വനുവാട്ടുവിലെ പൗരത്വവും നഷ്ടമാകുമോ? പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവ്; ഗുജറാത്തുകാരന് ഒരു പൗരത്വവും ഇല്ലാതാകുന്നു
International
• 11 days ago
റമദാനില്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 11 days ago
കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം
Kerala
• 11 days ago
ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം
oman
• 11 days ago
സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന
Business
• 11 days ago
ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ
Cricket
• 11 days ago
പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്'; നിര്‍മ്മാണം കലക്ടര്‍ സ്റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ
Kerala
• 11 days ago
റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം
Football
• 11 days ago
ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട് പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം
Kerala
• 11 days ago
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ്
National
• 11 days ago
മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി
National
• 12 days ago
കറന്റ് അഫയേഴ്സ്-09-03-2025
PSC/UPSC
• 12 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Kerala
• 12 days ago
അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത്
Cricket
• 12 days ago
വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും; ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം
Kerala
• 11 days ago
ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി ഹൈക്കോടതി
National
• 11 days ago
കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'
International
• 11 days ago