അനധികൃത സ്വത്തില്ല; റെയ്ഡിന് പിന്നില്‍ പകപോക്കലെന്ന് കെ.ബാബു
കൊച്ചി: തനിക്കെതിരായ വിജിലന്‍സ് കേസിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മന്ത്രി കെ.ബാബു. റെയ്ഡ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. കേരളത്തിന് അകത്തോ പുറത്തോ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ല. തേനിയില്‍ തനിക്ക് സ്ഥലമില്ലെന്നും അനധികൃത സ്വത്തും ബിനാമി ഇടപാടുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ബിനാമി എന്നു വിജിലന്‍സ് പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനനുമായി ഒരു ബന്ധവുമില്ല. അയാളുടെ ഒരു ബേക്കറി താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അല്ലാതെ ബന്ധമൊന്നുമില്ല. ബാബുറാം എന്നയാളെ യൂത്ത് കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ മാത്രമേ അറിയുകയുള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു. വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഒന്നര ലക്ഷം രൂപയ്ക്ക് കണക്കുണ്ടെന്നും അത് ദൈനംദിന കാര്യങ്ങള്‍ക്കായി സൂക്ഷിച്ചുവച്ചിരുന്ന പണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുമകന്റെ പിതാവ് കാറ് വാങ്ങിയ കാര്യം ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് വാങ്ങിയ കാര്‍ അവര്‍ തന്നെ വില്‍ക്കുകയായിരുന്നു. അവർ പാരന്പര്യമായി ബിസിനസുകാരാണ്. അവർ കാർ വാങ്ങി അത് വിറ്റു. കാര്‍ വാങ്ങിയത് തന്റെ മകളുടെ വിവാഹത്തിന് മുന്‍പാണെന്നും ആരോപണങ്ങളെല്ലാം തന്നെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."