HOME
DETAILS

പുന്നപ്രയിലെ യുവാവിന്റെ മരണം; ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി വിധി

  
Sudev
February 21 2025 | 13:02 PM

Death of young man in Punnapra Court verdict to file a case against the wife

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ അമ്പലപ്പുഴ കോടതി ഉത്തരവിട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയെ പ്രതിയാക്കിക്കൊണ്ട് കേസെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് കോടതിയുടെ ഉത്തരവ്. പുന്നപ്ര സജീന മൻസിൽ റംഷാദ് ആയിരുന്നു മരണപ്പെട്ട യുവാവ്.

മകന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിക്കൊണ്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിതാവ് ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്. സംഭവത്തിൽ മരുമകൾ, മരുമകളുടെ അമ്മ, മരുമകളുടെ ആൺ സുഹൃത്ത് എന്നിവരെ പ്രതിയാക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. കോടതിയുടെ ഉത്തരവിന് പിന്നാലെ കേസെടുത്തുകൊണ്ട് തുടർനടപടികളിലേക്ക് നീങ്ങുമെന്നും പുന്നപ്ര പോലീസ് അറിയിച്ചു

കഴിഞ്ഞ വർഷം ഒക്ടോബർ 13നായിരുന്നു റംഷാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. മനോജ് എന്ന യുവാവുമായി റംഷാദിന്റെ ഭാര്യ സമീന സൗഹൃദം പുലർത്തിയിരുന്നു. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് റംഷാദിന്റെ പിതാവായ മുഹമ്മദ് രാജ പരാതി നൽകിയത്. മാനസിക പീഡനങ്ങളിൽ വേദനിച്ചാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നാണ് മുഹമ്മദ് രാജ ആരോപിച്ചത്. 2020ലായിരുന്നു സമീനയും റംഷാദും വിവാഹിതരായിരുന്നത്. എന്നാൽ മനോജുമായുള്ള സൗഹൃദത്തെ തുടർന്ന് ഇരുവരും തമ്മിൽ ഒരു വർഷത്തോളം പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  16 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  16 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  16 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  17 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  18 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  18 hours ago