
തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

ചെന്നൈ:ദേശീയ വിദ്യാഭ്യാനയം തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന നയം കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം സംസ്ഥാനത്ത് നടപ്പലിക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.കേന്ദ്രം ദേശീയ വിദ്യാഭ്യാനയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മാത്രമല്ല ഇതിനു പിന്നിലുള്ള പ്രശ്നം ഇത് വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതില എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിലാണ് സ്റ്റാലിൻ ഈ കാര്യം പറഞ്ഞത്.
മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പോലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിനും സ്‌ക്രീനിംഗ് ടെസ്റ്റ് പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, എൻഇപി വിദ്യാർത്ഥികൾ പഠനം നിർത്താൻ കാരണമാകും. "വിദ്യാർത്ഥികളെ പഠനം നിർത്താൻ അനുവദിക്കുന്നത് അവരോട് പഠിക്കരുതെന്ന് ആവശ്യപ്പെടുന്നതിന് തുല്യമാണ്,"
"ഒരു ഭാഷയെയും ഞങ്ങൾ എതിർക്കുന്നില്ല, പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കും. ഹിന്ദിയെ ശ്രമം മാത്രമല്ല, മറ്റ് പല കാരണങ്ങളാലും ഞങ്ങൾ എൻഇപിയെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും," സ്റ്റാലിൻ പറഞ്ഞു. എസ്‌സി/എസ്ടി, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം 'നിഷേധിക്കുന്നതിനു' പുറമേ, മൂന്നാം, അഞ്ച്, എട്ട് ക്ലാസുകളിൽ പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻഇപി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി സ്റ്റാലിൻ്റെ പരാമർശം. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നൽകി വരുന്ന 2000 കോടി രൂപ തടയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കിയിരുന്നു.
"സംസ്ഥാനം എൻഇപി നടപ്പിലാക്കിയാൽ തമിഴ്‌നാടിന് 2,000 കോടി രൂപ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രം 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും ഞങ്ങൾ എൻഇപി അംഗീകരിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എൻഇപി അനുവദിക്കില്ല, തമിഴ്‌നാടിനെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ല," എന്ന് സ്റ്റാലിൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം
latest
• 5 days ago
കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
Kuwait
• 5 days ago
പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ
National
• 5 days ago
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
National
• 6 days ago
'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി
International
• 6 days ago
വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 6 days ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 6 days ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 6 days ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 6 days ago
ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Economy
• 6 days ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 6 days ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 6 days ago
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു
Kerala
• 6 days ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 6 days ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• 6 days ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• 6 days ago
ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• 6 days ago
മകന് ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• 6 days ago
മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി
Kerala
• 6 days ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• 6 days ago
ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• 6 days ago