ഭവനനിര്‍മാണ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് വീടുവെക്കാനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗത്തില്‍പ്പെട്ട ന്യൂന പക്ഷ മതത്തിലുള്ളവരായ വിധവകളായിരിക്കണം. ഒരു വീടിന് തിരിച്ചടക്കേണ്ടതില്ലാതെ രണ്ടര ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അപേക്ഷകര്‍ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടര സെന്റ് സ്ഥലത്തിന് ഉടമകളും കുടുംബത്തിലെ ഏകവരുമാനദായകരായിരിക്കണം.
മക്കള്‍ക്കോ അപേക്ഷകര്‍ക്കോ ശാരീരകമായോ മാനസികമായോ വൈകല്യമുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇതിന് മുമ്പ് ധനസഹായം ലഭിച്ചവര്‍, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയുള്ള മക്കളുള്ളവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
നികുതി അടച്ച രസീത്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസര്ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ അര്‍ഹരായവര്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലില്‍ സമര്‍പ്പിക്കണം.
ജില്ലാ ന്യൂനപക്ഷ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലും അയക്കാം.
സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ാശിീൃശ്യേംലഹളമൃല.സലൃമഹ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."