HOME
DETAILS

 പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

  
Web Desk
February 24 2025 | 09:02 AM

PC George in Police Custody After Surrendering Over Hate Remarks Court Considers Bail

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. വൈകീട്ട് ആറു വരെയാണ് കസ്റ്റഡി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലിസ് ആവശ്യപ്പെട്ടത്. പൊലിസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപാകത തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ജോർജിന്റെ ജാമ്യാപേക്ഷയും ഇന്ന് പരി​ഗണിക്കുന്നുണ്ട്. 

 തീർ‌ത്തും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലാണ് പി.സി ഇന്ന് കീഴടങ്ങിയത്.തുടർന്ന്  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് കോടതിയിലെത്തിയത്. പൊലിസ് അറസ്റ്റിനായി വീട്ടിലെത്തിയ ശേഷമാണ് കീഴടങ്ങൽ. വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യാനായി രാവിലെ പൊലിസ് വീട്ടിലെത്തിയിരുന്നു. 

ചാനൽ ചർച്ചയ്ക്കിടെ ജോർജ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മുൻകൂർ ജാമ്യം തേടി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളി. പിന്നാലെ ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഡി.ജി.പിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷജനകമായ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിൻറെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ജോർജിനെ തിരക്കി ശനിയാഴ്ച രണ്ടുതവണ പൊലിസ് വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ജോർജ് തിങ്കളാഴ്ച ഹാജരാകാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് പാലാ ഡിവൈ.എസ്.പിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യപരമായ കാരണത്താലും സ്ഥലത്ത് ഇല്ലാത്തതിനാലും സാവകാശം അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഇന്ന് ജോർജ് ഈരാറ്റുപേട്ട പൊലിസിന് മുമ്പാകെ ഹാജരാകുമെന്ന് മകൻ ഷോൺ ജോർജും വ്യക്തമാക്കിയിരുന്നു. അതേസമയം, ജോർജ് സുപ്രിംകോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.

പി.സി ജോർജ്ജിന്റെ അറസ്റ്റ് തടയാൻ ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. അതേ സമയം, ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം പൊലിസ് തടഞ്ഞിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം

Cricket
  •  3 days ago
No Image

പൂണെ പോര്‍ഷെ കേസ്; 2 പേരെ കൊലപ്പെടുത്തിയ മകനെ രക്ഷിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ അമ്മക്ക് ജാമ്യം

National
  •  3 days ago
No Image

കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ് 

Kerala
  •  3 days ago
No Image

പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ആറു ലക്ഷം ഗതാഗത നിയമലംഘനങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ പൊലിസ്

latest
  •  3 days ago
No Image

ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

latest
  •  3 days ago
No Image

ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു

International
  •  3 days ago
No Image

ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം 

Economy
  •  3 days ago
No Image

കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ് 

Kerala
  •  3 days ago
No Image

ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

National
  •  3 days ago