HOME
DETAILS

'സാമ്പത്തിക ബാധ്യത, ഇഖാമ പുതുക്കാത്തതിന്റെ നിയമക്കുരുക്ക്, നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷം' നിസ്സഹായതയുടെ മരവിപ്പില്‍ അഫ്‌നാന്റെ പിതാവ് 

  
Farzana
February 25 2025 | 09:02 AM

Tragic News Reaches Afnans Father in Dammam A Heartbreaking Loss Amidst Struggles

ദമാം: നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ ഉരുകി ജീവിക്കുന്നതിനിടെയാണ് അഫ്‌നാന്റെ പിതാവിനെ തേടി നാട്ടില്‍ നിന്നും ഈ ഞെട്ടിക്കുന്ന വാര്‍ത്തയെത്തുന്നത്. പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നു തള്ളിയ വാര്‍ത്ത. അതും സ്വന്തം മകന്‍ തന്നെ. താങ്ങാവുന്നതിലും ഏറെ അപ്പുറെയായിരുന്നു അദ്ദേഹത്തിന് ഈ വാര്‍ത്ത.  

കാല്‍നൂറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുകയാണ് അഫ്‌നാന്റെ പിതാവ് വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം. കടവും മറ്റുബാധ്യതകളും തന്നെ അദ്ദേഹത്തെ വിട്ടൊഴിയാതെ അലട്ടുന്നുണ്ട്. 

മനസ്സാക്ഷിയെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറ മൂട്ടില്‍ കൂട്ടക്കൊല നടത്തിയ 23കാരന്‍ അഫാന്റെ പിതാവ് അബ്ദു റഹീം ദമ്മാമില്‍ ആകെ മരവിച്ച അവസ്ഥയിലാണ്. കാല്‍ നൂറ്റാണ്ടിലേറെയായി പ്രവാസം നല്‍കിയ ദുരിതക്കയങ്ങളില്‍നിന്ന് രക്ഷപെടാനുള്ള ആയാസങ്ങള്‍ക്കിടയിലേക്കാണ് സര്‍വതും തകര്‍ന്നുപോയ വാര്‍ത്ത നാട്ടില്‍നിന്ന് ഇദ്ദേഹത്തെ തേടിയെത്തിയത്. ''ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...'' അബ്ദു റഹീമിന്റെ വാക്കുകള്‍ വിതുമ്പി.

25 വര്‍ഷമായി റിയാദിലായിരുന്നു. റിയാദ് ഷിഫയിലെ മഅ്‌റളിനടുത്ത് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു. ഒന്നര മാസം മുമ്പാണ് ദമാമിലേക്ക് വന്നത്. റിയാദില്‍ കട നടത്തിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളില്‍നിന്ന് രക്ഷപെടാന്‍നാണ് ദമാമിലെത്തിയത്. ഇവിടെ പുതിയ ജോലിയില്‍ ചേര്‍ന്നിട്ടേയുള്ളു. 

മൂന്നുവര്‍ഷമായി ഇഖാമ പുതുക്കാത്തതിനാല്‍ നിയമകുരുക്കിലുമാണ് റഹീം. നാട്ടില്‍ പോകാനവില്ല. ഏഴ് വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഇതിനിടയില്‍ റിയാദിലുള്ളപ്പോള്‍ ഒരിക്കല്‍ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് ആറ് മാസം ഒപ്പം നിര്‍ത്തിയിരുന്നു. എല്ലാ ബാധ്യതകളും തീര്‍ത്തും സമാധാനമുള്ളൊരു ജീവിതം തുടങ്ങാനുള്ള തത്രപ്പാടിലായിരുന്നു റഹീം. വീടുവിറ്റ് കടങ്ങള്‍ തീര്‍ക്കുന്നതുള്‍പടെയുള്ള ശ്രമങ്ങളിലായിരുന്നു. അതിനിടയിലാണ് ഇത് സംഭവിക്കുന്നത്. 

മകന്‍ എന്തിനിത് ചെയ്‌തെന്ന് തനിക്കറിയില്ലെന്ന് റഹീം പറയുന്നു. അവന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വീടു വിറ്റ് കടങ്ങള്‍ തീര്‍ക്കുന്നതിന് അവന്‍ എതിരായിരുന്നില്ല. എന്നല്ല എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഫര്‍സാനുമായുള്ള ബന്ധവും പലരും പറഞ്ഞറിഞ്ഞിരുന്നു. അതിന് പോലും എതിര് നിന്നിട്ടില്ല- റഹീം പറയുന്നു. അവളോട് വാങ്ങിയ കടങ്ങള്‍ വീട്ടാനുള്ള തുകയുടെ പകുതിയോളം താന്‍ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മാതാവുമായും സഹോദരനുമായും അവന് നല്ല ബന്ധമായിരുന്നുവെന്നും റഹീം ഓര്‍ക്കുന്നു. തന്റെ ഉമ്മയെ കാണാന്‍ അവന്‍ മിക്കപ്പോഴും പോകും. അപ്പോഴൊക്കെ ഉമ്മുമ്മ അവന് കാശൊക്കെ കൊടുത്താണ് തിരിച്ചയക്കാറ്.

''കഴിഞ്ഞ ദിവസവും വീട്ടില്‍ വിളിച്ച് സംസാരിച്ചതാണ്.  ചില കാര്യങ്ങളില്‍ അവന്‍ വാശി കാണിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന് ഒഴുക്കന്‍ മട്ടില്‍ ഭാര്യ പറഞ്ഞിരുന്നു. എന്നാലും അവന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി ഞങ്ങള്‍ക്കൊന്നും അറിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നാണ് ഇപ്പോള്‍ റഹീമിന്റെ ആഗ്രഹം. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നറിയാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിനെ സമീപിച്ചിരുന്നു. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് സകലതും നഷ്ടമായ ആ മനുഷ്യന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  5 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  5 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  5 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  5 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  5 days ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  5 days ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  5 days ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  5 days ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  5 days ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  5 days ago