HOME
DETAILS

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

  
Web Desk
February 25, 2025 | 4:38 PM

Javed Akhtar gives a classy reply to the hateful comment I am in  Kalapani jail while your forefathers lick British shoes

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്താനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയെ വിവിധ മേഖലകളില്‍ നിന്നുള്ള പലരും അഭിനന്ദിച്ചിരുന്നു. കൂട്ടത്തില്‍ കവിയും ചലച്ചിത്ര ഗാനരചയിതതാവുമായ ജാവേദ് അക്തറും കോഹ്‌ലിയെ അഭിനന്ദിച്ച് എക്‌സില്‍ ഒരു കുറിപ്പ് പോസ്റ്റു ചെയ്തിരുന്നു. വിരാട് കോഹ്‌ലി (സിന്ദാബാദ്) നിന്നെക്കുറിച്ചോര്‍ത്ത് ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു, എന്നായിരുന്നു അക്തര്‍ പോസ്റ്റ് ചെയ്തത്. 

എന്നാല്‍ അക്തറിന്റെ പോസ്റ്റിനു താഴെ വിദ്വേഷം വമിപ്പിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നത്. അതിലൊന്ന് ഇങ്ങനെയായിരുന്നു, 'ഇന്നു സൂര്യന്‍ ഉദിച്ചത് ഇവിടെയാണ്. ഉള്ളില്‍ നല്ല സങ്കടം ഉണ്ടല്ലേ'. വായടപ്പിക്കുന്ന മറുപടി കൊണ്ടാണ് ജാവേദ് വിദ്വേഷ പ്രചാരകനെ അടക്കിനിര്‍ത്തിയത്. മോനെ, നിന്റെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയി ജയിലിലായിരുന്നു. എന്റെ ഞരമ്പുകളില്‍ ഓടുന്നത് ദേശസ്‌നേഹത്തിന്റെ രക്തമാണ്, എന്നാണ് അക്തര്‍ ഇതിന് മറുപടിയായി കുറിച്ചത്.

മറ്റൊരാള്‍ കൂടി അക്തറിന്റെ ചൂടന്‍ മറുപടി അറിയുകയുണ്ടായി. ജാവേദ്, ബാബറിന്റെ പിതാവാണ് കോഹ്‌ലി, ജയ് ശ്രീറാം വിളിക്കൂ എന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. 

നിന്നോട് എനിക്ക് പറയാനുള്ളത്, നീയെരു മോശം ജീവിയാണെന്നാണ് , ഒരു മോശം ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും. ജാവേദ് കുറിച്ചു. ദേശസ്‌നേഹം എന്താണെന്ന് നിനക്കറിയാന്‍ വഴിയില്ലല്ലോയെന്നും അക്തര്‍ മറുപടിയില്‍ ചോദിച്ചു.

മത്സരത്തിനിടെ ഏകദിന ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിക്കായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് വിരാടിന് സാധിച്ചത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായും കോഹ്‌ലി മാറിയിരുന്നു. 287 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് 14,000 ഈ നേട്ടം സ്വന്തമാക്കിയത്. സെഞ്ചുറി ആഘോഷിച്ചാണ് കോഹ്‌ലി ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.

Javed Akhtar gives a classy reply to the hateful comment I am in  Kalapani jail while your forefathers lick British shoes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  2 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  2 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  2 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  2 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  2 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  2 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  2 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  2 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  2 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 days ago