HOME
DETAILS

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

  
February 20, 2026 | 6:54 AM

cherthala-taluka-hospital-medical-negligence-glass-not-removed-wound-complaint

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിസാപിഴവെന്ന് ആരോപണം. കൈയ്യിലെ മുറിവില്‍നിന്ന് ചില്ലു നീക്കാതെ വച്ചുകെട്ടിയതായാണ് പരാതി. മുറിവ് ഉണങ്ങാത്തതിനാല്‍ വീണ്ടും ചികിത്സ തേടി. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. തുറവൂര്‍ സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ദുരനുഭവമുണ്ടായത്. 

ഓട്ടോ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് രാധാകൃഷ്ണപ്പിള്ള ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത് ഡിസംബര്‍ 16നാണ് സംഭവം നടന്നത്. ഓട്ടോയുടെ പൊട്ടിയ ചില്ല് കൈയ്യില്‍ തറയ്ക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കി. 

അതിനിടെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി അഞ്ചുവര്‍ഷം വേദനസഹിച്ച ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. കെ.സി.വേണുഗോപാല്‍ എം.പി ഇടപെട്ടാണ് കത്രിക നീക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയത്. 2021 മെയ് 5 നാണ് ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.

കഴിഞ്ഞ ദിവസം എക്സറേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.

 

Allegations of medical negligence have surfaced at Cherthala Taluk Hospital in Alappuzha after a 63-year-old man, Radhakrishnan Pillai of Thuravoor, claimed that glass pieces were not removed from his hand wound before it was stitched.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  3 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  3 days ago
No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  3 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  3 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  3 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  3 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  3 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  3 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago