HOME
DETAILS

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

  
February 25 2025 | 16:02 PM

 Maharajas College Autonomous Status Extended Till 2029-30

തിരുവനന്തപുരം: മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷം വരെ നീട്ടി നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. യൂജിസിയുടെ നിർദേശങ്ങൾ അനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ അംഗീകാരം നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

2030 മാർച്ചവരെയാണ് പുതുക്കിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണെന്നും, ഓട്ടോണമസ് പദവി തുടരുമെന്നത് സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കും വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോളേജിലെ വികസന പ്രവർത്തനങ്ങൾ:

-10 കോടി രൂപ ചെലവിൽ പുതിയ അക്കാദമിക് ബ്ലോക്ക്
-9 കോടി രൂപ വിനിയോഗിച്ച് ലൈബ്രറി ബിൽഡിങ്, ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം എന്നിവയുടെ സംയുക്ത പാക്കേജ്
-10 കോടി രൂപ ചെലവിൽ പുതിയ വനിതാ ഹോസ്റ്റൽ
-1.3 കോടി രൂപ ചെലവിൽ ബോയ്‌സ് ഹോസ്റ്റൽ മെസ് ഹാൾ നവീകരണം
-9.53 കോടി രൂപ ചെലവിൽ സിന്തറ്റിക് ഹോക്കി ടർഫ്
-7 കോടി രൂപ ചെലവിൽ സിന്തറ്റിക് ട്രാക്ക്

രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ മഹാരാജാസ്:
NIRF റാങ്കിംഗിൽ 53-ാം സ്ഥാനം, KIRF റാങ്കിംഗിൽ 10-ാം സ്ഥാനം നിലനിര്‍ത്തിയ മഹാരാജാസ്, അക്കാദമിക രംഗത്ത് മികച്ച മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.യൂജിസിയുടെ കരട് നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നിവേദനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം

Kerala
  •  7 days ago
No Image

തൊടുപുഴ ബിജു വധക്കേസ്; പ്രതികൾ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് പൊലിസ്

Kerala
  •  7 days ago
No Image

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ കോടതിയിൽ

National
  •  7 days ago
No Image

കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ കൂട്ടത്തല്ല്: 24 പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു

Kerala
  •  7 days ago
No Image

കീം 2025: പരീക്ഷകൾ ഏപ്രിൽ 23 മുതൽ

Kerala
  •  7 days ago
No Image

വ്യാപാരയുദ്ധത്തിന് തയ്യാറെന്ന് ചൈന; ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് ശക്തമായ മറുപടി

International
  •  7 days ago
No Image

യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി

uae
  •  7 days ago