
ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയ വിദേശ അലങ്കാരച്ചെടിയായ മസഞ്ചിയാനോ

പത്തനംതിട്ട: ആഫ്രിക്കയില്‍ നിന്ന് ഒരു കൊല്ലം മുമ്പാണ് ഇന്ന് പൂക്കടകളിലെ ഹരിതസാന്നിധ്യമായ മസഞ്ചിയാനോ കേരളത്തിലെത്തിയത്. എന്നാല്‍ ഇന്ന് കൊടുമണ്‍ ഗ്രാമത്തിലെ കാര്‍ഷികക്കാഴ്ചയാണ് മസഞ്ചിയാനോ. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ കൃഷി ഇന്ന് സംസ്ഥാനത്ത് പ്രിയങ്കരിയാണ്. വിദേശ വിപണിയിലേക്ക് കൂടി കടന്ന് വരുമാനത്തിന്റെ സാധ്യതകള്‍ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കര്‍ഷകരും.
പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷിയിറക്കിയത്. 11 ഏക്കറിലായി കഴിഞ്ഞ വര്‍ഷമായിരുന്നു തുടക്കം. കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 29 കര്‍ഷകര്‍ക്ക് 120 തൈകളും വളകിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. റബര്‍ വിലവ്യതിയാനത്തെ തുടര്‍ന്ന് അധികവരുമാന സാധ്യത കണക്കിലെടുത്ത് ഇടകൃഷിയായാണ് ഈ അലങ്കാരച്ചെടി നട്ടത്.
10 മുതല്‍ 12 മാസംവരെ ഇലപാകമാകാന്‍ വേണ്ടി വരും. ഭാഗികമായി വെയിലും തണലുമാണ് കൃഷിക്ക് അനുയോജ്യം. പ്രത്യേകമായ വളം വേണമെന്നില്ലെങ്കിലും ജൈവ വളങ്ങള്‍ വളര്‍ച്ചയുടെ തോത് ഉയര്‍ത്തുമെന്ന് കര്‍ഷകര്‍ പറയുന്നു. പാകമായ ഇലകള്‍ വെട്ടിയെടുത്ത് കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയാണ് കര്‍ഷകര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് കൈമാറുന്നത്. ഇവിടെ നിന്നാണ് വിപണിയിലെത്തിക്കുന്നതെന്ന് ചെയര്‍മാര്‍ എ.എന്‍ സലിം വ്യക്തമാക്കി.
ഇലകളുടെ ഗുണനിലവാരമനുസരിച്ച് ഒരു രൂപ മുതല്‍ ഒന്നര രൂപവരെ വില കിട്ടും. ഒരു വര്‍ഷം കഴിഞ്ഞ ചെടിയില്‍ നിന്നും അഞ്ചോ അതില്‍ അധികമോ ഇലകള്‍ ലഭിക്കും. എട്ടാംമാസം മുതല്‍ ഇലകള്‍ എടുക്കാം. കൂടുതല്‍ മേഖലകളില്‍ കൃഷിചെയ്യുന്നവര്‍ക്ക് ലാഭമേറും. പുഷ്പാലങ്കാരങ്ങള്‍ക്ക് പശ്ചാത്തലമായാണ് ഇലകള്‍ ക്രമീകരിക്കാറുള്ളത്. പച്ചയും മഞ്ഞയും ഇടകലര്‍ന്ന വര്‍ണങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുമുണ്ട്. ബൊക്കെ, വേദിഅലങ്കാരം, വിവാഹം, പോലുള്ള കാര്യങ്ങള്‍ക്കാണ് മസഞ്ചിയാനോ ഉപയോഗിക്കുന്നത്.
തൈനട്ടു ഒരുവര്‍ഷം പിന്നിടാറാകുമ്പോള്‍ കൈനിറയെ ഓഡറുകളാണ് കൊടുമണ്ണിലെ കര്‍ഷകരെ തേടിയെത്തിയത്. നിലവില്‍ ആവശ്യക്കാര്‍ ഏറെയും ബംഗളൂരുവിലാണ്. പരിപാലിക്കാന്‍ എളുപ്പമുള്ള അലങ്കാര സസ്യം കൂടിയാണിത്. തണ്ട് വെട്ടിയെടുത്താണ് ഇവയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നത്. വിപണിയില്‍ ചലനങ്ങള്‍ തീര്‍ക്കുന്ന മസഞ്ചിയാനോ കൃഷി പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷിഭവനുമെന്ന് കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. അലങ്കാരസസ്യമായ ഹെലികോണിയുടെ കൃഷിക്കും പഞ്ചായത്തില്‍ തുടക്കമിട്ടിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• a day ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• a day ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• a day ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• a day ago
ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• 2 days ago
ഉപയോഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 2 days ago
ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ
auto-mobile
• 2 days ago
പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ
Cricket
• 2 days ago
ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി
National
• 2 days ago
ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്
Cricket
• 2 days ago
സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• 2 days ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• 2 days ago
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• 2 days ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 2 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 2 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 2 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 2 days ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 2 days ago
താലിബാന് സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്
International
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 2 days ago