HOME
DETAILS

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം

  
Web Desk
February 26 2025 | 13:02 PM

Qatar cuts government employee working hours to 5 hours during Ramadan 30 to work from home

ദോഹ: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു മണി വരെ അഞ്ചു മണിക്കൂറായിരിക്കും റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം. 

സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെ ശുപാര്‍കള്‍ മുന്‍മിര്‍ത്തിയാണ് മന്ത്രിസഭ റമദാന്‍ മാസത്തിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫീസില്‍ രാവിലെ പത്തു മണി വരെ വൈകിയെത്തുന്നതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ ഓഫീസില്‍ എത്തിയതു മുതല്‍ അഞ്ചു മണിക്കൂര്‍ ജോലി ചെയ്ത ശേഷം മാത്രമേ മടങ്ങാവൂ. റമദാനില്‍ ആകെ ജീവനക്കാരുടെ 30% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്താനും മന്ത്രിസഭ അനുവാദം നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്വീകരിക്കുന്നവരില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും വൈകല്യമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.

പൊതുജനാരോഗ്യം മന്ത്രാലയം, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരുത്താമെന്നും മന്ത്രിസഭാ തീരുമാനത്തിലുണ്ട്.

Qatar cuts government employee working hours to 5 hours during Ramadan, 30% to work from home



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

50-കാരി പേരക്കുട്ടിയെ വിവാഹം കഴിച്ചു: ഭർത്താവിനെയും മക്കളെയും കൊല്ലാനും പദ്ധതി

National
  •  a day ago
No Image

'നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ്'; മുംബൈ ഇഡി ഓഫീസ് തീപിടുത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി സംശയം

National
  •  a day ago
No Image

മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

Kerala
  •  a day ago
No Image

സ്വർണ്ണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ്ണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് കാരണങ്ങളുണ്ട് 

Business
  •  a day ago
No Image

പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം

Kerala
  •  a day ago
No Image

വേടന്റെ മാലയിൽ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ വനംവകുപ്പിന്റെ കേസും

Kerala
  •  a day ago
No Image

നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ

Kerala
  •  a day ago
No Image

മാള് ഓഫ് മസ്കത്ത് ഇനി ലുലുമാളിന് കീഴിൽ, ഒമാൻ സുൽത്താൻ നന്ദി അറിയിച്ച്  യൂസഫലി

Business
  •  a day ago
No Image

ഇന്ത്യ-പാക് ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ: ഇന്ത്യൻ എയർലൈൻ കമ്പനികൾ വിയർക്കുമോ?

Economy
  •  a day ago
No Image

സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

Kerala
  •  a day ago