HOME
DETAILS

കേരളത്തെ കാലവര്‍ഷം ചതിച്ചു

  
backup
September 03 2016 | 18:09 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d



തിരുവനന്തപുരം: കേരളത്തെ മഴ ചതിച്ചു. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം പകുതിയായിട്ടും മഴ കനിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മഴ കുറയുന്നത്. സാധാരണ ലഭിക്കേണ്ട മഴയില്‍ 30 ശതമാനത്തില്‍ താഴെ മഴയാണ് ലഭിച്ചിരിക്കുന്നത്. കാലവര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞു. ഇനി ഇത്രയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന് പ്രതീക്ഷയേ ഇല്ല.
കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ കാലത്ത് 2,783.8 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്താകെ ലഭിച്ച മഴയുടെ അളവ് 1,216 മില്ലീ മീറ്ററാണ്. 1,727.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. വയനാട് ജില്ലയില്‍ ഈ വര്‍ഷം 60 ശതമാനം മഴക്കുറവുണ്ടായി.
കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. 542.2 മില്ലീ മീറ്റര്‍. കൂടുതല്‍ കാസര്‍കോടും. 2,052.6 മില്ലീ മീറ്റര്‍. ഇവിടെ 22 ശതമാനം കുറവുണ്ട്. വയനാട് കഴിഞ്ഞാല്‍ തൃശൂരാണ് കുറവുണ്ടായത്. 39 ശതമാനത്തിന്റെ കുറവാണ് തൃശൂരില്‍ രേഖപ്പെടുത്തിയത്. 1981, 2007, 2013 വര്‍ഷങ്ങളില്‍ മാത്രമേ സംസ്ഥാനത്ത് അധിവര്‍ഷം ലഭിച്ചിട്ടുള്ളു. ഈ വര്‍ഷവും മഴ കുറഞ്ഞതിനാല്‍ തുടര്‍ച്ചയായ രണ്ട് മഴക്കമ്മി വര്‍ഷങ്ങളിലൂടെയാകും കേരളം കടന്നുപോകേണ്ടിവരിക. സംസ്ഥാനത്തിന്റെ ജലലഭ്യതയെ ഇത് ബാധിച്ചേക്കാം. 1,925 മില്ലി മീറ്റര്‍ മഴയാണ് മണ്‍സൂണ്‍കാലത്ത് ശരാശരി ലഭിക്കേണ്ടത്. 2015ല്‍ 29 ശതമാനവും 2014ല്‍ 19 ശതമാനവും മഴ കുറഞ്ഞിരുന്നു. കാലവര്‍ഷത്തിലെ മഴലഭ്യതയുടെ കുറവ് ജലവൈദ്യുതി ഉല്‍പാദനത്തെയും ജലസേചനാവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago