ലുലു ഗോള്‍ഡ്; നവീകരിച്ച ഷോറൂമിന്റെയും ഡയമണ്ട് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: കോഴിക്കോട് ലുലു ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂമിന്റെയും ഡയമണ്ട് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ദിവസങ്ങളോളം നീളുന്ന ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിട്ടുണ്ട്. ഇതിന്റെ ഭാഗമായി പണിക്കൂലിയില്‍ 60 ശതമാനം കിഴിവ് നല്‍കും. ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കായി നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങളും ഒപ്പം ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും സന്ദര്‍ശകരില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗ്യശാലികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രണ്ടുകിലോ സ്വര്‍ണ സമ്മാനപദ്ധതിയിലൂടെ 25 പവന്‍ വരെ നേടാനുള്ള അവസരവുമുണ്ട്. ഓരോ നാലു ഗ്രാം സ്വര്‍ണാഭരണ പര്‍ച്ചേസിനും ഒരു വെഡിങ് ഫെസ്റ്റ് കൂപ്പണ്‍ ലഭിക്കും.
2016 ഏപ്രില്‍ 24ന് ഭാഗികമായുണ്ടായ അഗ്നിബാധയ്ക്കു ശേഷം ലുലുഗോള്‍ഡിന്റെ കോഴിക്കോട് ഷോറൂം നവീകരിച്ച് സുസജ്ജമാവുകയാണ്. ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകളിലുള്ള വ്യത്യസ്ത അഭിരുചികള്‍ക്കനുസരിച്ച ആഭരണങ്ങളുടെ പുത്തന്‍ ശേഖരം ഇപ്പോള്‍ ലുലു ഗോള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഡയമണ്ട് ആഭരണങ്ങളുടെ ചെറുതും വലുതുമായ ശ്രേണികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."