
UAE Ramadan 2025 | റമദാനില്‍ പ്രവാസികള്‍ അവധിയെടുത്ത് നാട്ടില്‍ പോകാത്തതിനു കാരണങ്ങളിതാണ്

2025ലെ റമദാന് ആരംഭിക്കുമ്പോള്‍, യുഎഇയില്‍ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് പകരം എമിറേറ്റുകളില്‍ തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്.
കുറഞ്ഞ ജോലി സമയം, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷനുകള്‍, പുണ്യമാസത്തില്‍ യുഎഇ പ്രദാനം ചെയ്യുന്ന അതുല്യമായ അന്തരീക്ഷം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ തീരുമാനത്തിലേക്ക് ഇവരെ നയിക്കുന്നത്. സൗകര്യം, ഫ്ളെക്സിബിലിറ്റി, മികച്ച അന്തരീക്ഷം എന്നിവയാല്‍ റമദാന് സമയത്ത് യുഎഇയില്‍ താമസിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് പല താമസക്കാരും പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന കലാകാരിയും മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ മഷാല്‍ ഹുസൈന് പറയുന്നതിങ്ങനെ: 'എല്ലാ വര്‍ഷവും, റമദാന് അടുക്കുമ്പോള്‍, എന്റെ മാതൃരാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ദുബൈയില്‍ തന്നെ താമസിക്കാറാണ് പതിവ്. എനിക്ക് വീട് ദൂരെയാണെന്ന തോന്നലില്ല, വര്‍ഷങ്ങളായി, പ്രത്യേകിച്ച് ഈ പുണ്യമാസത്തില്‍ ദുബൈ വീട്ടില്‍ നിന്ന് അകലെയുള്ള മറ്റൊരു വീടായി മാറിയിരിക്കുന്നു.'
നഗരം റമദാനെ സ്വീകരിക്കുന്ന രീതി അവരുടെ അനുഭവത്തെ ശരിക്കും സവിശേഷമാക്കുന്നു. വീണ്ടും വീണ്ടും റമദാനെ യുഎഇയില്‍ വെച്ച് വരവേല്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ഇതേ ഘടകമാണ്.
'ജോലി സമയം കുറയുമ്പോള്‍, ദൈനംദിന ജീവിതത്തിന്റെ വേഗത കുറയുന്നു. ജീവിതത്തില്‍ കൂടുതല്‍ ശാന്തത അനുഭവപ്പെടുന്നു. എല്ലായിടത്തും ഒരുമയുടെ ബോധം നിറഞ്ഞിരിക്കുന്നു. റമദാന് അലങ്കാരങ്ങള്‍ തെരുവുകളെ പ്രകാശപൂരിതമാക്കുന്നു. പരമ്പരാഗത വിഭവങ്ങള്‍ മുതല്‍ അന്താരാഷ്ട്ര വിപണിയിലെ പ്രിയപ്പെട്ട വിഭവങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്ന ടെന്റുകള്‍ ഇഫ്താറിനൊപ്പം ആളുകളെ ഒരുമിച്ച് കൂട്ടുന്നു' മഷാല്‍ പറഞ്ഞു.
ഒരു പ്രവാസി എന്ന നിലയില്‍ ദുബൈയില്‍ റമദാന് അനുഭവിക്കുക എന്നത് എത്ര സവിശേഷമാണെന്ന് അവര്‍ എടുത്തുപറഞ്ഞു. 'സമൂഹത്തിന്റെ ഊഷ്മളത, നോമ്പനുഭവം, സുഹൂര്‍, തറാവീഹ് നമസ്കാരത്തിന്റെ താളം എന്നിവ ദൈവിക ചിന്തകള്‍ സൃഷ്ടിക്കുന്നു. എന്റെ മാതൃരാജ്യത്ത് നിന്ന് മൈലുകള്‍ അകലെയാണെങ്കിലും എനിക്ക് ഒരിക്കലും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നില്ല. റമദാനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ യുഎഇയില്‍ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള ആളുകളും ഒരുമിച്ച് കൂടുന്നു.'
റമദാനില്‍ ദുബൈയില്‍ താമസിക്കുന്നത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് നഗരവുമായും അവിടുത്തെ ജനങ്ങളുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്ന സമ്പന്നമായ ഒരു അനുഭവമാണെന്നും മഷാല്‍ പറഞ്ഞു.
കഴിഞ്ഞ 26 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള 56 വയസ്സുള്ള മുംതാസ് അഹമ്മദ്, റമദാനില്‍ ഒരിക്കലും അവധി എടുത്തിട്ടില്ലെന്ന് പറഞ്ഞു.
'കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍, ഞാന്‍ റമദാനില്‍ വാര്‍ഷിക അവധിയില്‍ പോയിട്ടില്ല. യുഎഇയില്‍ പുണ്യമാസം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവിടത്തെ അന്തരീക്ഷം ശരിക്കും അതുല്യമാണ്.'
റമദാനില്‍ മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അനുവദിക്കുന്ന കുറഞ്ഞ പ്രവൃത്തി സമയത്തെയും അദ്ദേഹം അഭിനന്ദിച്ചു .
'റമദാനില്‍ ജോലി സമയം വെറും ആറ് മണിക്കൂറായി ചുരുക്കുന്നു, ഇത് എനിക്ക് പ്രാര്‍ത്ഥനകള്‍ നടത്താനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ധാരാളം സമയം നല്കുന്നു. ഇത് ഒരു തികഞ്ഞ സന്തുലിതാവസ്ഥയാണ്,' മുംതാസ് പറഞ്ഞു.
'റമദാന് കാലത്ത് ഷാര്‍ജ മൊത്തത്തില്‍ ശാന്തമാണ്. ഈ പുണ്യസമയത്ത് ഇത്തരമൊരു അന്തരീക്ഷം ഒരുക്കിയതിന് സര്‍ക്കാരിനോട് ഞാന്‍ നന്ദിയുള്ളവനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി
Kerala
• 24 days ago
അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്ടിവിസത്തിനെതിരെ കടുത്ത നടപടി
latest
• 24 days ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• 24 days ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• 24 days ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• 24 days ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• 24 days ago
ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ
International
• 24 days ago
നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും
National
• 24 days ago
കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത
International
• 24 days ago
‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്നാവിസ്
National
• 24 days ago
ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി
International
• 24 days ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം
uae
• 24 days ago
ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ; നേട്ടം ആര്‍ക്ക്? അറിയേണ്ടതെല്ലാം
National
• 24 days ago
സുപ്രിയ മേനോന് അര്‍ബന്‍ നക്സല്‍; അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
Kerala
• 24 days ago
ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• 24 days ago
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
International
• 24 days ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• 24 days ago
ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി
latest
• 25 days ago
തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ
Kerala
• 24 days ago
സഊദി-ഒമാൻ അതിർത്തിയായ ബത്തയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
Saudi-arabia
• 24 days ago
യെല്ലോ അലേർട്ട്! പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ കേരളത്തിൽ വേനൽ മഴയെത്തും
Kerala
• 24 days ago