മെഡിക്കല്‍ കേന്ദ്രീകൃത അലോട്ട്മെന്റ്: ആറിന് പ്രസിദ്ധീകരിക്കും
മലപ്പുറം: 2016 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെയും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും കേന്ദ്രീകൃത അലോട്ട്മെന്റ് ആറിന് വൈകീട്ട് പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഒപ്ഷനുകള്‍ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള 'രീിളശൃാ' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഓപ്ഷന് കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന് പുന:ക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്, കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ ആറിന് ഉച്ചക്ക് ഒരു മണി വരെ ലഭ്യമാകും. നേരത്തെ ഉള്‍പ്പെടുത്തിയ സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളജുകള്‍ക്ക് പുറമെ രണ്ട് സ്വാശ്രയ ഡെന്റല്‍ കോളജുകളിലേക്കു കൂടി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്താത്തവരെ ഒരു കാരണവശാലും അലോട്ട്മെന്റിനായി പരിഗണിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."