HOME
DETAILS

പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

  
Web Desk
March 02, 2025 | 11:10 AM

shahabas-murder-case-police-raid weapon-recovered-from-main-accused-house

കോഴിക്കോട് : താമരശ്ശേരിയില്‍ പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധം കിട്ടിയത്.

ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയമാണ് പരിശോധന നടത്തിയത്.

ട്യൂഷന്‍ സെന്ററിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ നിസാര തര്‍ക്കമാണ് മുഹമ്മദ് ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടി വ്യാപാരഭവനില്‍ നടന്നത്. എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോണ്‍ തകരാറിലായി പാട്ട് നിന്നതോടെ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ കൂവി വിളിച്ചു. അതിന്റെ പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഷഹബാസ് ഉള്‍പ്പെടെ എളേറ്റില്‍ സ്‌കൂളിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പുറമെ കാര്യമായ പരുക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയിലായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.

മൂന്ന് തവണയാണ് സംഘര്‍ഷം ഉണ്ടായത്. ആദ്യത്തെ സംഘര്‍ഷത്തിലാണ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. ആയുധങ്ങളുമായി സംഘം വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മൂന്നുപേര്‍ നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലിസ് പറയുന്നു.

താമരശേരി കോരങ്ങാട് സ്‌കൂളിലും തൊട്ടടുത്ത ഐ.എച്ച് ആര്‍.ഡി കോളജിലും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാവുന്ന നിസാര പ്രശ്നങ്ങളില്‍ പോലും പുറമെ നിന്നുള്ള മുതിര്‍ന്നവരുടെ ഇടപെടല്‍ പതിവാണെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും ആരോപിക്കുന്നു. ഷഹബാസിന്റെ മരണത്തില്‍ കലാശിച്ച ആക്രമണ സംഭവത്തിലും പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.

സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് താമരശേരി പൊലിസ് വ്യക്തമാക്കി. ആക്രമണം നടത്തിയ സംഘത്തിന് മാരകായുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചതായും സംശയമുയരുന്നുണ്ട്. സാധാരണ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് രണ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായത്. ബോധപൂര്‍വം ആക്രമണം നടത്തി പ്രശസ്തരാവാനുളള ശ്രമവും ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  a day ago
No Image

സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Kerala
  •  a day ago
No Image

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

National
  •  a day ago
No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  a day ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  a day ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  a day ago