HOME
DETAILS

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം

  
March 02 2025 | 12:03 PM

Sreyas iyer create a new record in odi cricket

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ തുടക്കത്തിൽ ഇന്ത്യ തകരുകയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻ നിര വിക്കറ്റുകളാണ് നഷ്ടമായത്. 

ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസിനും ശുഭ്മൻ ഗിൽ രണ്ട് റൺസും നേടി മടങ്ങിയപ്പോൾ വിരാട് കോഹ്‌ലി 11 റൺസും നേടി പുറത്തായി. എന്നാൽ പിന്നീട് ശ്രെയസ് അയ്യരും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അയ്യർ 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ്‌ താരം നേടിയത്. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും ഉൾപ്പടെ 61 പന്തിൽ 42 റൺസും നേടി.

ഇതോടെ ഏകദിനത്തിൽ 63 ഇന്നിങ്സിൽ നിന്നും ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറാനും ശ്രെയസിന് സാധിച്ചു. 27 50+ സ്കോറുകളാണ് താരം നേടിയത്. ഇതോടെ ഇത്രതന്നെ 50+ റൺസ് നേടിയ ഇമാം ഉൾ ഹഖിന്റെ നേട്ടത്തിനൊപ്പമെത്താനും അയ്യർക്ക്‌ സാധിച്ചു. 26 തവണ 50+ സ്‌കോറുകൾ നേടിയ മുൻ ഇംഗ്ലണ്ട് താരം ജോനാഥാൻ ട്രൊട്ടിനെ മറികടന്നാണ് അയ്യർ രണ്ടാം സ്ഥാനത്തേക്ക്‌ മുന്നേറിയത്. ആദ്യ 63 ഇന്നിങ്സിൽ നിന്നും 30 തവണ 50+ സ്‌കോറുകൾ നേടിയ മുൻ സൗത്ത് ആഫ്രിക്കൻ ഓപ്പണർ ഹാഷിം അംലയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

വിൽ യങ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം(വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(ക്യാപ്റ്റൻ), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒറൂർക്ക്.

Sreyas Iyer Create a New Record In Odi Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  3 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  3 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  3 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  3 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  3 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  3 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  3 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  3 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  3 days ago