കെഎസ്ആർടിസിയിൽ ഇനി 'ചില്ലറ കളിയില്ല' ; സംസ്ഥാന വ്യാപകമായി പുതിയ നീക്കം
കെഎസ്ആർടിസി ബസ്സുകളിൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സർവീസുകൾക്ക് സംവിധാനമൊരുങ്ങുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, ബസ് ടിക്കറ്റിങ് പണമിടപാടുകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് പുതിയ നീക്കം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പദ്ധതി വിജയകരമായി അവതരപ്പിച്ചിട്ടുണ്ട്. ഏറെ വൈകാതെ സംസ്ഥാന വ്യാപകവുമാകും.
യുപിഐ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം നേരിട്ട് കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്കാകും എത്തുക. നിലവിൽ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അനുവദനീയമല്ല. പുതിയ നീക്കത്തിലൂടെ ചില്ലറ തർക്കങ്ങൾ ബാലൻസ് വാങ്ങാൻ മറക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ചലോ മൊബിലിറ്റി എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ, യാത്രക്കാർക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക അടയ്ക്കാം. ആൻഡ്രോയിഡ് ടിക്കറ്റ് മെഷീനുകൾ വഴി ഡിജിറ്റൽ ടിക്കറ്റുകളും ലഭ്യമാകും. ബസ്സുകളുടെ തത്സമയ സ്ഥാനം അറിയാനുള്ള സൗകര്യവും ഉൾപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."