തോറ്റത് പാകിസ്ഥാൻ, തകർന്നത് ഓസ്‌ട്രേലിയ; ലോക ചരിത്രത്തിലേക്ക് ഇന്ത്യ
ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ 8ലേക്ക് മുന്നേറിയിരിക്കുകയാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി.
ഈ വിജയത്തോടെ ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യയെ തേടിയെത്തി. 16 വിജയങ്ങൾ അപരാജിതമായി മുന്നേറിയാണ് ഇന്ത്യ റെക്കോർഡിട്ടത് . 2024 മുതൽ 2026 വരെ ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ തോൽവിയറിഞ്ഞിട്ടില്ല. 2006-2007 കലയാളവിൽ 15 വിജയങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യയുടെ ഈ കുതിപ്പ്.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയപ്പോൾ പാകിസ്ഥാന്റെ ബാറ്റിംഗ് തകരുകയായിരുന്നു.
34 പന്തിൽ 44 റൺസ് നേടിയ വിക്കറ്റ് ഉസ്മാൻ ഖാൻ ആണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി 19 പന്തിൽ 23 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. ബാക്കിയുള്ള താരങ്ങൾക്കൊന്നും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.
അതേസമയം ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസും നേടി. ശിവം ദുബെ 27 റൺസും തിലക് വർമ്മ 25 റൺസും നേടി.
പാകിസ്ഥാന് വേണ്ടി സെയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സൽമാൻ അലി, ഷഹീൻ അഫ്രീദി, ഉസ്മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
India have advanced to the Super 8s after defeating Pakistan by 61 runs in a thrilling match in the T20 World Cup yesterday. With this victory, India also became the team with the most consecutive wins in ICC tournaments. India set a record by going undefeated with 16 wins. India has not lost in ICC tournaments from 2024 to 2026. India's leapfrog over Australia, who won 15 matches in the 2006-2007 tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."