HOME
DETAILS

ചരിത്രത്തിലാദ്യം; ലോകകപ്പിലെ ഐതിഹാസിക നേട്ടം തൂക്കി ഇഷാൻ കിഷൻ

  
February 16, 2026 | 5:27 AM

Ishan Kishan created history in T20 World Cup

കൊളംബോ: ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ.  കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ഇഷാൻ തിളങ്ങിയത്.  40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ പ്ലയെർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും ഇഷാൻ തന്നെയാണ്. 

ടി-20 ലോകകപ്പിൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഇഷാൻ കിഷൻ. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇഷാൻ കിഷൻ തന്റെ പേരിലാക്കി മാറ്റിയത്. 

ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 50+ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറാണ് ഇഷാൻ കിഷൻ. 2007 ലോകകപ്പിൽ ഗൗതം ഗംഭീർ മാത്രമായിരുന്നു ഇതിനു മുമ്പ് പാകിസ്ഥാനെതിരെ അർദ്ധ സെഞ്ച്വറി കടന്നിരുന്നത്. ഇപ്പോൾ ഈ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ 19 വർഷത്തെ കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുകയാണ് ഇഷാൻ. 

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ,  ഹർദിക് പാണ്ഡ്യ,  അക്‌സർ പട്ടേൽ,  വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും കുൽദീപ് യാദവ്‌, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയപ്പോൾ പാകിസ്ഥാന്റെ ബാറ്റിംഗ് തകരുകയായിരുന്നു. 

34 പന്തിൽ 44 റൺസ് നേടിയ വിക്കറ്റ് ഉസ്മാൻ ഖാൻ ആണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി 19 പന്തിൽ 23 റൺസ് നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി.  ബാക്കിയുള്ള താരങ്ങൾക്കൊന്നും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല

മത്സരത്തിൽ പാകിസ്ഥാനെ 61 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ ഹാട്രിക് വിജയമാണിത്. ഈ തകർപ്പൻ വിജയത്തോടെ ഇന്ത്യ സൂപ്പർ 8ലേക്ക് മുന്നേറുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. 

Indian wicketkeeper Ishan Kishan created history in the match against Pakistan in the T20 World Cup. Ishan Kishan is the first Indian wicketkeeper to win the Player of the Match award in the T20 World Cup. Ishan Kishan has achieved a feat that even the legendary Indian captain MS Dhoni could not achieve.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026

latest
  •  2 hours ago
No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  4 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  4 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  4 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  4 hours ago
No Image

ജോലിഭാരവും പിരിച്ചുവിടൽ ഭീഷണിയും സർവിസിനെ പ്രതിസന്ധിയിലാക്കുന്നു; കെ ടെറ്റ് കുരുക്കിൽ അധ്യാപകർ

Kerala
  •  4 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ

Kerala
  •  4 hours ago
No Image

കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ

Kerala
  •  4 hours ago
No Image

പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം  

Kerala
  •  4 hours ago