HOME
DETAILS

പാങ്ങോട് പൊലിസ് സ്റ്റേഷനില്‍ വന്‍ തീപിടുത്തം; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിയമര്‍ന്നു

  
Web Desk
February 16, 2026 | 4:56 AM

fire breaks out at pangode police station seized vehicles destroyed

 

തിരുവനന്തപുരം: പാങ്ങോട് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം. സ്റ്റേഷന്‍ പരിസരത്തെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പൊലിസ് വിവിധ കേസുകളിലായി പിടിച്ചെടുത്തതും സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്നതുമായ വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. ആറ് ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഓട്ടോറിക്ഷയ്ക്ക് ഭാഗികമായും തീപിടിച്ചു. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടതും അപകടങ്ങളില്‍പ്പെട്ടതുമായ വാഹനങ്ങളാണ് ഇവയിലേറെയും.

 

സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് പരിസരം വൃത്തിയാക്കുന്നതിനിടെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള തീ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പൊലിസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പിന്നാലെ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
സ്റ്റേഷന്‍ വളപ്പിലെ സുരക്ഷാ മുന്‍കരുതലുകളില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നാണ് സൂചന.

 

A fire broke out at the Pangode Police Station premises in Trivandrum after cleaning staff set dry waste on fire. The flames quickly spread to seized vehicles parked nearby, destroying six motorcycles and partially damaging an autorickshaw.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026

latest
  •  2 hours ago
No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  4 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  4 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  4 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  4 hours ago
No Image

ജോലിഭാരവും പിരിച്ചുവിടൽ ഭീഷണിയും സർവിസിനെ പ്രതിസന്ധിയിലാക്കുന്നു; കെ ടെറ്റ് കുരുക്കിൽ അധ്യാപകർ

Kerala
  •  4 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ച എങ്ങുമെത്താതെ എൻ.ഡി.എ

Kerala
  •  4 hours ago
No Image

കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ

Kerala
  •  4 hours ago
No Image

പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം  

Kerala
  •  4 hours ago