HOME
DETAILS

നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും? മികച്ച സ്ഥാനാര്‍ഥിയെന്ന് കണക്കുകൂട്ടല്‍

  
February 16, 2026 | 5:50 AM

prem-kumar-kazhakkoottam-congress-candidate-udf-kerala-politics

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. സ്വന്തം തട്ടകമായ കഴകൂട്ടത്ത് പ്രേം കുമാര്‍ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ നിലപാട് വ്യക്തമാക്കിയ ശേഷമാകും തുടര്‍നടപടികള്‍. 

അതേസമയം, പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന കാര്യത്തില്‍ പ്രേംകുമാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കാര്യങ്ങള്‍ അടക്കം ചര്‍ച്ചയായെന്നുമാണ് പ്രേംകുമാര്‍ പറഞ്ഞത്. കെ.സിയുമായി നടത്തിയത് സൗഹൃദ ചര്‍ച്ചയായിരുന്നെന്നും എന്നാല്‍ കെ.സിയുമായി കൂടിക്കാഴ്ചയില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റിയതിലെ അമര്‍ഷം പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകളും പുറത്തുവന്നത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തിടുക്കപ്പെട്ട് തന്നെ പുറത്താക്കുകയായിരുന്നെന്നും അതിനുള്ള അടിയന്തര സാഹചര്യം എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചിരുന്നു. സിനിമ പോലും വേണ്ടെന്ന് വച്ചാണ് അക്കാദമിയില്‍ പ്രവര്‍ത്തിച്ചത്. ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കുന്നതിന് പിന്നിലെ കാരണമെന്നും കഴിഞ്ഞദിവസം പ്രേംകുമാര്‍ തുറന്നുപറഞ്ഞിരുന്നു. പ്രേംകുമാര്‍ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്താല്‍ സജീവമാക്കി നിര്‍ത്താനാണ് യു.ഡി.എഫ് നീക്കം.

അതിനിടെ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടിലെത്തി. എന്നാല്‍ സന്ദര്‍ശന സമയത്ത് പ്രേംകുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച്ച നടത്താന്‍ കഴിയാതെ കടകംപള്ളി മടങ്ങിപ്പോയി. 

 

 

Actor and former Kerala State Film Academy chairman Prem Kumar is reportedly being considered as a potential UDF candidate from Kazhakkoottam. Congress leaders believe he could be a strong contender in his home turf if he formally joins the party.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യം; ലോകകപ്പിലെ ഐതിഹാസിക നേട്ടം തൂക്കി ഇഷാൻ കിഷൻ

Cricket
  •  2 hours ago
No Image

പാങ്ങോട് പൊലിസ് സ്റ്റേഷനില്‍ വന്‍ തീപിടുത്തം; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിയമര്‍ന്നു

Kerala
  •  2 hours ago
No Image

നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026

latest
  •  2 hours ago
No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

പെട്രോള്‍ പമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണു; എസ്പി നേതാവിന് ദാരുണാന്ത്യം

National
  •  3 hours ago
No Image

ആലിന്‍ ഷെറിന്റെ പേരില്‍ അവയവദാന തട്ടിപ്പ്; ഒരു രൂപ പോലും നല്‍കരുതെന്ന് കുടുംബം

Kerala
  •  4 hours ago
No Image

വയനാട് ഉരുൾദുരന്തം: മുസ്‌ലിം ലീഗിൻ്റെ ആദ്യഘട്ട വീടുകൾ 28ന് കൈമാറും

Kerala
  •  4 hours ago
No Image

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു ബിജെപി നേതാവ്; വ്യാജപരാതിയിൽ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

Kerala
  •  4 hours ago
No Image

ഒന്നര പതിറ്റാണ്ടിൽ ആറിലൊന്നായി കുറഞ്ഞു; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Kerala
  •  4 hours ago
No Image

മസാജിങ് സെന്ററുകൾ ലൈസൻസ് ഉടമകളുടെ വിവരശേഖരണത്തിന് നിർദേശം

Kerala
  •  4 hours ago