
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

കൊച്ചിയില്‍ നിന്നും റാസല്‍ഖൈമയിലേക്കാണ് പുതിയ സര്‍വിസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചെലവ് കുറഞ്ഞ യാത്ര സൗകര്യം ഒരുക്കാറുള്ള ഇന്‍ഡിഗോ പുതിയ സര്‍വിസ് ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര സര്‍വിസുകള്‍ക്ക് പേരു കേട്ട ഇന്‍ഡിഗോ, ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കേറിയ റൂട്ടാണ് യുഎഇയിലേക്ക്. ഷാര്‍ജ, ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്ക് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സർവിസുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ ഇന്‍ഡിഗോ പുതിയ സര്‍വിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള പ്രതിദിന സര്‍വിസ്ആരംഭിക്കുമെന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി കൂടുതല്‍ പേര്‍ റാസല്‍ഖൈമയിലേക്ക് എത്തുന്നു എന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, ജോലിക്കായി പോകുന്ന പ്രവാസികള്‍ക്കും പുതിയ നേരിട്ടുള്ള സര്‍വിസ് ഗുണം ചെയ്യും.
കൊച്ചി-റാസൽഖൈമ റൂട്ടിൽ നേരിട്ടുള്ള സർവീസ് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര അറിയിച്ചു. കേരളത്തില്‍ നിന്ന് ആഴ്ചയില്‍ 49 നേരിട്ടുള്ള യുഎഇ സര്‍വിസുകളാണ് ഇന്‍ഡിഗോ നടത്തുന്നതെന്നും വിനയ് മല്‍ഹോത്ര വ്യക്തമാക്കി. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാസല്‍ഖൈമ യുഎഇയിലെ ചെലവ് കുറഞ്ഞ എമിറേറ്റ്‌സ് ആണ് എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കൂടാതെ, വിദേശികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികളും റാസല്‍ഖൈമ ഒരുക്കിയിട്ടുണ്ട്. ലോകത്തെ ദൈര്‍ഘ്യമേറിയ സിപ്ലൈന്‍, യുഎഇയിലെ ഏറ്റവും വലിയ മലമേഖലയായ ജബല്‍ ജെയ്‌സില്‍ നിന്നുള്ള വ്യൂ, ഒട്ടക ഓട്ടം, കയാക്കിങ്, മലയോര ബൈക്ക് ഓട്ടം എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതയാണ്. യുനസ്‌കോ അംഗീകാരമുള്ള ജുല്‍ഫര്‍, ദയ കോട്ട, അല്‍ ജാസിറ അല്‍ ഹംറ ഗ്രാമം എന്നിവയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
മാര്‍ച്ച് 15ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഇൻഡിഗോ വിമാനം രാത്രി 9.15നാണ് കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ട്, 12.10ന് റാസല്‍ഖൈമയിലെത്തും. തിരിച്ച് റാസല്‍ഖൈമയില്‍ നിന്ന് പുലര്‍ച്ചെ 1.10ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം അതിരാവിലെ കൊച്ചിയില്‍ എത്തും.
IndiGo has announced a new daily direct flight service on the UAE-Kochi route, starting from May 9, providing a convenient travel option for passengers between Abu Dhabi and Kannur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 2 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 2 days ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• 2 days ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• 2 days ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു
Kerala
• 2 days ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• 2 days ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• 2 days ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• 2 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 2 days ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 2 days ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 2 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 2 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 2 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 2 days ago
സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം
Kerala
• 2 days ago
ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
Kerala
• 3 days ago
വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 3 days ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 3 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 2 days ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 2 days ago
എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല
National
• 2 days ago