HOME
DETAILS

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

  
Ajay
March 02 2025 | 18:03 PM

A young man who delivered MDMA from France through the dark web was arrested

കൊച്ചി: തപാൽ വഴി ലഹരി മരുന്ന് കടത്തിയ കേസിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അതുൽ കൃഷ്ണയെ എറണാകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ ഓർഡർ ചെയ്തു വരുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിലേക്ക് എത്തിയ പാർസലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൊച്ചി ഇന്റർനാഷണൽ പോസ്റ്റൽ അപ്രൈസൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

പാർസലിൽ നൽകിയിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതുൽ കൃഷ്ണ പിടിയിലായത്. ഡാർക്ക് വെബിലൂടെ ഇയാൾ ലഹരി മരുന്ന് വാങ്ങിയതും പണം ബിറ്റ്‌കോയിനായി കൈമാറിയതുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇതിന്റെയും മയക്കുമരുന്ന് വിതരണ ശൃംഖലയുടെയും ഉറവിടം കണ്ടെത്തുന്നതിനായി എക്സൈസ് സംഘം നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ്. കൂടാതെ, ഫ്രാൻസിലേക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സന്ദേശം അയക്കുന്നതിനും ഇന്റർനാഷണൽ കൺസൈൻമെന്റുകൾ ട്രാക്ക് ചെയ്യുന്നതിനും എക്സൈസ് സൈബർ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരിക്കുകയാണ്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  3 days ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  3 days ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  3 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  3 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  3 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  3 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  3 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  3 days ago