HOME
DETAILS

ഷഹബാസ് കൊലക്കേസ്: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

  
Web Desk
March 04, 2025 | 4:02 AM

Tamarssery Shahbas Murder Case Another Student Arrested

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസുകാരന്‍ തന്നെയാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ചു പേര്‍ക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. 

ഷഹബാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ഥികളാണെങ്കിലും ആസൂത്രണം ചെയ്തതില്‍ കൂടുതല്‍ പേര്‍  ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പിലുള്ളവരെ കുറിച്ചും  പൊലിസ് അന്വേഷിച്ച് വരികയാണ്. എസ്.എസ്.എല്‍.സി പരീക്ഷ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിന് പരിമിതി ഉണ്ടെന്നാണ് പൊലിസ് പറയുന്നത്.

വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു.

അതേസമയം, ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വ്യാപക പ്രതിഷേധങ്ങള്‍ക്കിടെയാണ്  പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ ഇന്നലെ പരീക്ഷ എഴുതിയത്. വരും ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകളിലും പ്രതിഷേധം ശക്തമായി തുടരാന്‍ തന്നെയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.  ഇവരെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവനൈല്‍ ഹോമിലേക്ക് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  17 hours ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  18 hours ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  18 hours ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  18 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  19 hours ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  19 hours ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  19 hours ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  19 hours ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  19 hours ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  19 hours ago