
രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം; സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്

കൊച്ചി: സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവും ഉപകരണങ്ങളുടെ അഭാവവും രൂക്ഷം. ഒഴിവുകൾ കൃത്യമായി നികത്തപ്പെടാത്തതാണ് പ്രധാനപ്രശ്നം. പി.ജിക്ക് പഠിക്കുമ്പോൾ ജോയിൻ ചെയ്ത് ലീവ് എടുത്ത് പോകുമ്പോൾ താൽക്കാലിക ഡോക്ടറെ പിരിച്ചുവിടുന്നതും ഡോക്ടർ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. പി.ജി ചെയ്യുന്നവർക്ക് കോഴ്സ് കഴിയുംവരെ ജോയിനിങ് സമയം നീട്ടിക്കൊടുത്താലും ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രൊമോഷൻ പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതുമാണ് ക്ഷാമത്തിനുള്ള മറ്റൊരു കാരണം.
1961ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും. 2010ൽ സ്പെഷ്യാലിറ്റി കേഡറുകൾ വന്നപ്പോൾ കുറച്ച് ആശ്വാസമായെങ്കിലും 15 വർഷത്തിനിടയിൽ ഇതുസംബന്ധിച്ച അവലോകനം നടത്താനോ പോരായ്മകൾ നികത്താനോ കഴിഞ്ഞിട്ടില്ല. പല കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളും താലൂക്ക് ആശുപത്രികളായി ഉയർത്തി. പേരിനുമാത്രമാണ് ഈ മാറ്റമുണ്ടായത്. സംവിധാനങ്ങൾക്കില്ല.
സ്പെഷ്യലിസ്റ്റുകളുടെ പോസ്റ്റോ ചികിത്സാസംവിധാനങ്ങളോ ഇവിടെ ഇല്ല. പല ആശുപത്രികളിലും അത്യാഹിതം, ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങൾപോലും ഇല്ലാത്ത അവസ്ഥയാണ്. താലൂക്ക് ആശുപത്രികളിലെ ഗുണനിലവാരം ഏകീകരിച്ചാൽ ചികിത്സയ്ക്കായി നെട്ടോട്ടം ഓടോണ്ട അവസ്ഥ കുറയും.
താലൂക്ക് ആശുപത്രിയിൽ നാലുപേരാണ് അത്യാഹിത വിഭാഗത്തിൽ ആവശ്യമായി വരുന്നത്. കുറ്റവാളികളുൾപ്പെടെയുള്ളവരെ കൊണ്ടുവരുന്ന ഇവിടെ യാതൊരു സുരക്ഷയുമില്ലാതെയാണ് ചുരുക്കം ജീവനക്കാരുമായി മുന്നോട്ട് പോകുന്നത്. രണ്ടുമാസം മുമ്പ് 250 വീതം നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും നിയമിച്ചപ്പോൾ 34 ഡോക്ടർമാരെ മാത്രമാണ് നിയമിച്ചത്.
സംസ്ഥാനത്ത് 500ഓളം ഡോക്ടർമാരുടെ കുറവാണുള്ളത്. എല്ലാ താലൂക്ക് ആശുപത്രിയിലും ഫോറൻസിക് മെഡിസിൻ വിഭാഗം വേണമെന്ന ആവശ്യവും ശക്തമാണ്. ഏതാണ്ട് ആയിരത്തോളം രോഗികളാണ് ദിനംപ്രതി താലൂക്ക് ആശുപത്രികളിൽ ഒ.പിയിലെത്തുന്നത്. എന്നാൽ ഇവിടങ്ങളിൽ 20ഡോക്ടർമാർ പോലും ഇല്ല.
കൃത്യമായി പരിശോധിച്ച് രോഗനിർണയം നടത്തണമെങ്കിൽ 10 മിനിറ്റ് എങ്കിലും വേണം. എന്നാൽ രണ്ട് മിനിറ്റ് മാത്രമാണ് ഡോക്ടർമാർ കുറവുള്ള ആശുപത്രികളിൽ ലഭിക്കുന്നത്. വിവരങ്ങൾ ശേഖരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് 60-75 വരെ രോഗികളെ ഒരു ദിവസം പരിശോധിക്കാനാണ് നിർദേശിക്കുന്നതെങ്കിലും ഇത് ഇരട്ടിയോളം വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
15 വർഷമായി രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടും കേഡർ റിവ്യൂ നടത്താത്തത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ടെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.സുനിൽ പി.കെ സുപ്രഭാതത്തോട് പറഞ്ഞു. നിരവധി തവണ ഡോക്ടർമാരുടെ ക്ഷാമം സംബന്ധിച്ചും കേഡർ റിവ്യൂ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ഡോക്ടർമാരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയുള്ള സി.എ.ജി റിപ്പോർട്ട്പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 3 hours ago.png?w=200&q=75)
ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു
Kerala
• 3 hours ago
പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 3 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 3 hours ago
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു
National
• 4 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 12 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 12 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 12 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• 12 hours ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• 13 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 13 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 13 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 13 hours ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• 14 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 17 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 17 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 17 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 17 hours ago.png?w=200&q=75)
നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ
Kerala
• 14 hours ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 15 hours ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 15 hours ago