HOME
DETAILS

'എന്റെ മോന്‍ പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി

  
Web Desk
March 06, 2025 | 12:10 PM

2new-venjaranmoodmassmurdercase-latestinvestigationnews-today

തിരുവനന്തപുരം:  വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ മകന്‍ മരിച്ച വിവരം ഉമ്മ ഷെമിയെ അറിയിച്ചു.  മെഡിക്കല്‍ കോളജില്‍ വച്ച് സൈകാട്രി വിഭാഗം ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബന്ധുക്കളാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടന്‍ എന്റെ മോന്‍ പോയി അല്ലേ... എന്നായിരുന്നു ഷെമിയുടെ പ്രതികരണം. വിവരം അറിയിക്കുമ്പോള്‍ പിതാവ് അബ്ദുറഹീം സമീപമുണ്ടായിരുന്നു. 

അതേസമയം ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി ഇപ്പോഴും അറിഞ്ഞിട്ടുള്ളു. മറ്റ് വിവരങ്ങള്‍ അറിയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം പ്രതി അഫാനുമായി പൊലിസ് നാളെ തെളിവെടുപ്പ് നടത്തും. നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.

അതേസമയം രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണം കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നുവെന്നുമാണ് അഫാന്റെ മൊഴി. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ തന്റെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ ഇവരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.

വെഞ്ഞാറമൂട് പൊലിസ് റഹീമിന്റെ മൊഴിയെടുത്തിരുന്നു.കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലെന്നാണ് റഹിം പൊലിസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം അറിയാം. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണമാല പണയംവച്ചിരുന്നു. മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം നല്‍കിയ മൊഴിയില്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും റഹീം മൊഴി നല്‍കി.

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലിസ്. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാര്‍ ശല്യംചെയ്തപ്പോള്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലിസ് പറഞ്ഞു.

അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു.

അതിനിടെ, കട്ടിലില്‍ നിന്നും വീണതാണ് തനിക്ക് പരുക്ക് പറ്റാന്‍ കാരണമെന്ന് ആവര്‍ത്തിക്കുകയാണ് അഫാന്റെ മാതാവ് ഷമീന. 

ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍.രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ സംഭവം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. പിന്നീട് മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് അവിടെ നിന്ന് മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത്. 1.15ന് മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.

ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ചായിരുന്നു ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.

വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  7 days ago
No Image

നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം

International
  •  7 days ago
No Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നും ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കണമെന്നും കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  7 days ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  7 days ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  7 days ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  7 days ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  7 days ago