HOME
DETAILS

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

  
March 06 2025 | 15:03 PM

lautaro martinez create a new record in uefa champions league

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

ഇറ്റലി: യുവേഫ ചാമ്പ്യൻസ് ലീഗിലെ അണ്ടർ 16 പോരാട്ടങ്ങളിലെ ആദ്യ പാദ മത്സരത്തിൽ തകർപ്പൻ വിജയമാണ്‌ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ സ്വന്തമാക്കിയത്. ഫെയ്നൂർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്റർ മിലാനൊപ്പം ഒരു ചരിത്രനേട്ടം അർജന്റീന സൂപ്പർതാരം ലൗട്ടാറോ മാർട്ടിനസ് സ്വന്തമാക്കിയത്. 

മത്സരത്തിൽ താരം ഒരു ഗോൾ നേടിയിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാന് വേണ്ടി ഏറ്റവും കൂടുതൽ നേടുന്ന താരമായി മാറാനാണ് ലൗട്ടാറോ മാർട്ടിനസിന് സാധിച്ചത്. 18 ഗോളുകളാണ് താരം ഇന്റർ മിലാന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ അടിച്ചു കൂട്ടിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് സാന്ദ്രോ മസോലയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ലൗട്ടാറോ നേടുന്ന ആറാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. 

2025-03-0620:03:25.suprabhaatham-news.png
 

അതേസമയം മത്സരത്തിൽ ലൗട്ടാറോ മാർട്ടിനസിന് പുറമെ ഫ്രഞ്ച് താരം മാർക്കസ് തുറാമും ഇന്റർ മിലാന് വേണ്ടി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ ആദ്യപകുതിയിൽ 38ാം മിനിറ്റിൽ ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയിലായിരുന്നു ലൗട്ടാറോയുടെ ഗോളും പിറന്നത്. ആശ്വാസ ഗോളിനായി എട്ട് ഷോട്ടുകൾ ആയിരുന്നു എതിർ ടീം ഇന്റർ മിലാന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചത് എന്നാൽ ഇറ്റാലിയൻ വമ്പന്മാരുടെ പ്രതിരോധം ശക്തമായി ഉറച്ചുനിൽക്കുകയായിരുന്നു. മാർച്ച് 12നാണ് ഈ മത്സരത്തിന്റെ രണ്ടാം പാദം നടക്കുന്നത്. 

നിലവിൽ സീരി എയിലും മിന്നും പ്രകടനമാണ് ഇന്റർ മിലാൻ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ. 27 മത്സരങ്ങളിൽ നിന്നും 17 വിജയവും ഏഴ് സമനിലയും മൂന്ന് തോൽവിയും അടക്കം 58 പോയിന്റാണ് ഇന്റർ മിലാന്റെ അക്കൗണ്ടിലുള്ളത്. 57 പോയിന്റുമായി നാപോളിയും 56 പോയിന്റുമായി അറ്റ്ലാൻഡയുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. സിരി എയിൽ മോൻസക്കെതിരെയാണ് ഇന്റർ മിലാന്റെ അടുത്ത മത്സരം. സാൻ സിറോ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

70,000 ത്തിലേക്ക് അടുത്ത് ഞെട്ടിച്ച്, പിടിതരാതെ കുതിച്ച് സ്വര്‍ണം

Kerala
  •  6 days ago
No Image

43ാം വയസിൽ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനാവാൻ ധോണി; അപൂർവ്വനേട്ടം കണ്മുന്നിൽ

Kerala
  •  6 days ago
No Image

തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചതുപോലെ നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും എത്തിക്കണം; സഞ്ജയ് റാവത്ത്

National
  •  6 days ago
No Image

ഫ്രാന്‍സ് ഫലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും; ഫ്രഞ്ച് പ്രസിഡന്റ്

International
  •  7 days ago
No Image

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍

National
  •  7 days ago
No Image

കരുവന്നൂർ കള്ളപ്പണക്കേസ്; സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത് നൽകാനൊരുങ്ങി ഇഡി

Kerala
  •  7 days ago
No Image

ജഡ്ജിമാരെ 'ഗുണ്ടകൾ' എന്ന് വിളിച്ചു; അഭിഭാഷകന് ആറ് മാസം തടവ്, ഹൈക്കോടതി പ്രാക്ടീസ് വിലക്കിന് നോട്ടീസ്

National
  •  7 days ago
No Image

പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം

Kerala
  •  7 days ago