
അദ്ദേഹം ആ ടീമിൽ കളിക്കുന്ന കാലത്തോളം ആർസിബിക്ക് ഐപിഎൽ കിരീടം കിട്ടില്ല: മുൻ പാക് താരം

2025 ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 21ണ് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുക. പുതിയ സീസണിൽ ആർസിബിയുടെ കിരീട സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ പാകിസ്താൻ താരം റാഷിദ് ലത്തീഫ്. എംഎസ് ധോണി ഐപിഎൽ കളിക്കുന്നതോടത്തോളം കാലം ബാംഗ്ലൂരിന് കിരീടം നേടാൻ സാധിക്കില്ലെന്നാണ് മുൻ പാക് താരം പറഞ്ഞത്.
'എംഎസ് ധോണി ചെന്നൈ സൂപ്പർ കിങ്സിൽ ഉള്ളിടത്തോളം കാലം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎൽ കിരീടം തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,' മുൻ പാകിസ്താൻ താരം പറഞ്ഞു.
രജത് പടിദാറിന്റെ നേതൃത്വത്തിലാണ് ആർസിബി ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ പോരാട്ടത്തിനറങ്ങുന്നത്. മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്.
ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ടാണ് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റത്, 2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.
2022 മുതൽ 2024 വരെ ഫാഫ് ഡുപ്ലെസിസ് ആയിരുന്നു ബാംഗ്ലൂരിനെ നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ അവസാനിച്ച മെഗാ ലേലത്തിൽ ഫാഫിനെ ടീമിൽ നിലനിർത്താതെ പോവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്
വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ
International
• 6 days ago
കോഴിക്കോട് വെള്ളയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍
Kerala
• 6 days ago
ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 6 days ago
നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി
Kerala
• 6 days ago
ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?
Kerala
• 6 days ago
യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു
National
• 6 days ago
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
National
• 6 days ago
Hajj 2025: യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി; നിയമവിരുദ്ധ സന്ദർശകർക്കും സൗകര്യം ഒരുക്കുന്നവർക്കും 2.2 ലക്ഷം രൂപ വരെ പിഴ
Saudi-arabia
• 6 days ago
യുഎസിൽ 1,000ത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം; കൂടുതലും ഇന്ത്യക്കാർ; നാടുകടത്തൽ ഭീഷണിയിൽ
International
• 6 days ago
സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• 6 days ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 6 days ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 6 days ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 6 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 6 days ago
ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്മെന്റ്സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 6 days ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• 6 days ago
വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി
Saudi-arabia
• 6 days ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• 6 days ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 6 days ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 6 days ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 6 days ago