HOME
DETAILS

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

  
Web Desk
March 08, 2025 | 3:47 PM

Hampi gang rape case Two arrested search underway for one

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു.

ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവമുണ്ടായത്. നാല് വിദേശികൾ അടങ്ങുന്ന ടൂറിസ്റ്റ് സംഘം സനാപൂർ തടാകത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇവരിൽ ഒരാൾ, ഹംപിയിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ യുവതിയാണ്, സ്റ്റാർ ഗേസിംഗ്, മ്യൂസിക് യാത്ര സംഘടിപ്പിച്ചിരുന്നത്.

അതിനിടെയാണ് മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അവിടെയെത്തിയത്. ഇവർ ആദ്യം പെട്രോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചതോടെ, നൂറ് രൂപ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ചതോടെ സംഘത്തിൽ നിന്നുള്ളവർ തട്ടിക്കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

അക്രമികൾ ആദ്യമായി സംഘം കൂടെയുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി. തുടർന്ന്, അവരെ തടാകത്തിൽ തള്ളിയിരുന്നു. ഈ അതിക്രമത്തിന് ശേഷം, ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഉടമയായ യുവതിയെയും സംഘം കൂട്ടബലാത്സംഗം ചെയ്തു.

വെള്ളത്തിൽ വീണ യു.എസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശി ആയ യുവാവിനെ കാണാതായി. 14 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ്, ഇയാളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്.

സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു

രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ ഇത്തരത്തിൽ ക്രൂരത നടക്കുന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞുകാലം അവസാനിച്ച് വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്ന ഈ സീസണിൽ ഇത്തരം ആക്രമണമുണ്ടാകുന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Police have arrested two accused in the gang rape case that rocked the famous tourist destination of Hampi in Karnataka

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  7 days ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  7 days ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  7 days ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  7 days ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  7 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  7 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  7 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  7 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  8 days ago