HOME
DETAILS

സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും

  
March 08 2025 | 17:03 PM

Champions Trophy final tomorrow what to do if rain interrupts the match or if it ends in a draw
ദുബൈ: ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ- ന്യൂസീലൻഡ് ഫൈനൽ പോരാട്ടം നാളെ ദുബൈയിൽ നടക്കാനിരിക്കുകയാണ്. നാളെ ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. എന്നാൽ മത്സരത്തിനിടെ മഴ പെയ്‌താൽ എന്തു ചെയ്യും? ദുബൈയിൽ നാളെ മഴ പെയ്യില്ലെന്നാണു കാലാവസ്‌ഥാ പ്രവചനങ്ങൾ. ദുബൈയിൽ ഒടുവിലായി മഴ പെയ്‌തത് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു.
 
ഇനി അധവാ നാളെ ദുബൈയിൽ മഴ പെയ്‌താലും റിസർവ് ദിനമുള്ളതിനാൽ ഫൈനൽ മത്സരത്തെ ഇത് ബാധിക്കില്ല. നാളെ മത്സരത്തിനിടെ മഴയെത്തിയാൽ, തൊട്ടടുത്ത ദിവസം കളി നിർത്തിവച്ച ഇടത്തുനിന്ന് കളി തുടങ്ങും. റിസർവ് ദിനത്തിലും മഴ കളി മുടക്കിയാൽ 2002ലേതു പോലെ ടീമുകളെയും സംയുക്‌ത ജേതാക്കളായി പ്രഖ്യാപിക്കും. 2002 ൽ ഇന്ത്യ-ശ്രീലങ്ക ചാംപ്യൻസ് ട്രോഫി ഫൈനൽ ദിവസും റിസർവ് ദിനവും മഴ മുടക്കിയിരുന്നു. ഇത്തവണ ചാംപ്യൻസ് ട്രോഫിയിലെ മൂന്നു മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പക്ഷേ ഈ മൂന്നു മത്സരങ്ങളും  പാക്കിസ്ഥാനിലായിരുന്നു.
 
ചാംപ്യൻസ് ട്രോഫിയിലെ ഓസ്ട്രേലിയ -ദക്ഷിണാഫ്രിക്ക, പാക്കിസ്‌ഥാൻ - ബംഗ്ലാദേശ് മത്സരങ്ങൾ ഒരു പന്തുപോലും എറിയാൻ സാധിക്കാതെയാണ് ഉപേക്ഷിച്ചത്. കളിക്കിടെ മഴ പെയ്‌തതോടെ അഫ്ഗാനിസ്‌ഥാൻ ഓസ്ട്രേലിയ മത്സരവും ഉപേക്ഷിച്ചു. അതേസമയം, ചാംപ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരം ടൈ ആയാൽ, സൂപ്പർ ഓവറിലൂടെയാണ് വിജയികളെ തീരുമാനിക്കുക. അതേസമയം, ആദ്യ സൂപ്പർ ഓവർ ടൈ ആയാൽ വിജയികളെ തീരുമാനിക്കുന്നതു വരെ സൂപ്പർ ഓവറുകൾ തുടർന്നുകൊണ്ടിരിക്കും.
 
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാൻഡും ഐസിസിയുടെ ഒരു ഏകദിന ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പ് 2000ത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ആയിരുന്നു കിരീടം സ്വന്തമാക്കിയത്. മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ മണ്ണിൽ എത്തിക്കാനായിരിക്കും രോഹിത് ശർമയും സംഘവും കിവീസിനെനെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യം വെച്ചായിരിക്കും ന്യൂസിലാൻഡ് ഇറങ്ങുക.
 
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. മറുഭാഗത്ത് ഗ്രൂപ്പ് രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് കിവീസ് സെമിയിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് കലാശ പോരാട്ടത്തിലേക്ക് മുന്നേറിയത്.
Champions Trophy final tomorrow; what to do if rain interrupts the match or if it ends in a draw


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  3 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  3 days ago
No Image

തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു

Kerala
  •  3 days ago
No Image

കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍

Kerala
  •  3 days ago
No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  3 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  3 days ago
No Image

പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു

Kerala
  •  3 days ago
No Image

കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

latest
  •  3 days ago
No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago