HOME
DETAILS

സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും

  
Web Desk
March 09, 2025 | 2:07 AM

CPM State Conference Concludes Today in Kollam with Grand Rally

കൊല്ലം: നാലുദിവസം നീണ്ട സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് പ്രതിനിധി സമ്മേളനം സമാപിക്കും. വൈകിട്ട് നാലിന് മഹാറാലി നടക്കും. അതേ സമയം എം.വി ഗോവിന്ദന്‍ തന്നെ സെക്രട്ടറിയായി തുടര്‍ന്നേക്കുമെന്നാണ് സൂചന. 
കൊല്ലം ഹൈസ്‌ക്കൂള്‍ ജങ്ഷന്‍, ക്യൂ.എ.സി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിലേക്ക് (ആശ്രാമം മൈതാനം) റാലി പുറപ്പെടുക. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് മാറ്റുകൂട്ടും. റാലിക്കുശേഷം പൊതുസമ്മേളനം നടക്കും.

25000 പേര്‍ റെഡ് വളന്റിയര്‍ മാര്‍ച്ചിലും രണ്ട് ലക്ഷം പേര്‍ റാലിയിലും  അണിനിരക്കും. ആശ്രാമം മൈതാനത്ത് സീതാറാം യെച്ചൂരി നഗറില്‍ പൊതുസമ്മേളനം പാര്‍ട്ടി കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുക. മൂന്ന് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിന്റെ പൊതുചര്‍ച്ച ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.

നയരേഖ ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ മറുപടി നല്‍കും. തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. അഞ്ച് ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പെടെ സംസ്ഥാന കമ്മിറ്റിയില്‍ പുതുമുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നവകേരളത്തിനൊപ്പം തുടര്‍ഭരണവും പ്രധാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതിനിധി ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വയം വിമര്‍ശനത്തിനും നവീകരണത്തിനുമായാണ് സമ്മേളനം നടത്തുന്നത്. ചര്‍ച്ചകളും വിമര്‍ശനങ്ങളും അതിന്റെ ഭാഗമാണ്. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു. തിരുത്തി മുന്നോട്ടു പോകാമെന്ന ആമുഖത്തോടെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസംഗം.

എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഏഴരമണിക്കൂറാണ് ചര്‍ച്ച നടന്നത്. പങ്കെടുത്ത 47പേരില്‍ 12പേര്‍ വനിതകളായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനും വിശേഷിച്ച് മുഖ്യമന്ത്രിക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമുണ്ടായി. ചില മന്ത്രിമാരുടെയെങ്കിലും പുറത്ത് കമ്മ്യൂണിസ്റ്റ് ആണെന്ന സ്റ്റിക്കര്‍ ഒട്ടിക്കേണ്ട അവസ്ഥയാണെന്ന് തിരുവനന്തപുരത്തുനിന്നുള്ള പ്രതിനിധി തുറന്നടിച്ചു. പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനമുയര്‍ന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ സെക്രട്ടറി എടുക്കുന്ന നിലപാടുകള്‍ 24 മണിക്കൂറിനകം തിരുത്തേണ്ടിവരുന്നതും നിലപാടുകളില്‍ വ്യക്തതയില്ലാത്തതും പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്നു. സ്വകാര്യ സര്‍വകലാശാലകളെ സ്വാഗതംചെയ്യുന്നതും വിദേശ നിക്ഷേപവുമെല്ലാം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ പുനര്‍വിചിന്തനം വേണം. കിഫ്ബി ടോളിലും നിലപാട് വ്യക്തമാക്കണം. പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി ജയരാജന്റെ നടപടികളിലും പ്രതിനിധികള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാമാണ് എം.വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.

തനിക്കെതിരായ വിമര്‍ശനങ്ങളെ ആരോഗ്യപരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിക്കസേരയിലെ പരിചയക്കുറവാണ് വിമര്‍ശനങ്ങള്‍ക്കാധാരം. ഇടപെടലുകളിലും പ്രവര്‍ത്തനങ്ങളിലും പോരായ്മയുണ്ടെങ്കില്‍ തിരുത്തും. വിമര്‍ശനവും സ്വയം വിമര്‍ശനവും എല്ലാവര്‍ക്കും ബാധകമാണ്. സംഘടനയില്‍ മോശം പ്രവണതകള്‍ കൂടുന്നുണ്ട്. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനുണ്ടാക്കിയ പാര്‍ട്ടിയാണിത്. നേതാക്കളുടെ ജീവിതനിലവാരം ഉയര്‍ന്നാല്‍മാത്രം പോര. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാവണം. അതിന് ബ്രാഞ്ച് മുതല്‍ പ്രവര്‍ത്തനം സുസജ്ജമാക്കണം. സാമ്പത്തിക ഭദ്രതയില്ലാത്തവര്‍, ജപ്തിഭീഷണി നേരിടുന്നവര്‍, രോഗികള്‍ എന്നിവരോടെല്ലാം രാഷ്ട്രീയഭേദമെന്യേ ഐക്യപ്പെടണം. എങ്കിലേ പാര്‍ട്ടിക്കൊപ്പം ജനമുണ്ടാകൂ. നിലവില്‍ സര്‍ക്കാരിന്റെ നില ഭദ്രമാണെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ, വനം, പരിസ്ഥിതി മേഖലകളില്‍ ഏറെ പഴികേള്‍ക്കുന്നു. പൊലിസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നേരാണ്. മയക്കുമരുന്ന് വ്യാപനം ഭീതിതമാണ്. 24ാം പാര്‍ട്ടി കോണ്‍ഗ്രസാണ് വരാനിരിക്കുന്നത്. ആവശ്യമായ ചര്‍ച്ചകളും തിരുത്തലുകളും അവിടെ നടക്കും. നേതാക്കള്‍ക്ക് നല്‍കേണ്ട ഇളവുകളും അവിടെ തീരുമാനിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പി.പി ദിവ്യ വിഷയം അടഞ്ഞ അധ്യായമായി
നകൊല്ലം: എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദം സംസ്ഥാന സമ്മേളനത്തില്‍ അടഞ്ഞ അധ്യായമായി. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ വരെ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്ന സംഭവം സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുപിടിക്കാനും ആളുണ്ടായില്ല. വിഷയം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്ന വിമര്‍ശനവുമായി പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ മാത്രമാണ് രംഗത്തുവന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി എടുത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. പി.പി ദിവ്യയ്‌ക്കെതിരേ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി ഉദയഭാനുവും നവീന്‍ ബാബുവിന്റെ ബന്ധുവായ സി.ഐ.ടി.യു നേതാവും മാത്രമായിരുന്നു നേരത്തെ പ്രധാനമായും രംഗത്തുവന്നത്. 
വിഷയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാര്‍ക്ക് രണ്ട് അഭിപ്രായങ്ങളായിരുന്നെങ്കിലും പത്തനംതിട്ട ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകളില്‍ കാണാനായത്. എന്നാല്‍, ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമര്‍ശമാണ് പി.പി ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ നടത്തിയതെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി എം.വി ജയരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജില്ലാ കമ്മിറ്റിയില്‍നിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമര്‍ശിക്കുന്നതിനൊപ്പമായിരുന്നു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയത്. പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചെന്നും അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതോടെ വിഷയം കെട്ടടങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മമ്മി എന്നോട് ക്ഷമിക്കണം, അവസാനമായി ഒന്നുകൂടി വേദനിപ്പിക്കുകയാണ്'; മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ 16-കാരന്റെ മരണത്തിന് കാരണം അധ്യാപകരെന്ന് ആത്മഹത്യാക്കുറിപ്പ്

National
  •  2 hours ago
No Image

മദ്യപാനത്തിനിടെ ബാറിൽ തർക്കം: രണ്ട് യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ തർക്കം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

Kerala
  •  3 hours ago
No Image

കുവൈത്തിൽ തെരുവിൽ അക്രമം: മദ്യലഹരിയിൽ ഏഴ് കാറുകൾ തകർത്തയാൾ അറസ്റ്റിൽ; ദൃശ്യങ്ങൾ വൈറൽ

uae
  •  3 hours ago
No Image

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, ഭാരത് ജോഡോയിൽ രാഹുൽ ഗാന്ധിയോടൊപ്പം യാത്ര; എടത്തല ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങി മിവ

Kerala
  •  3 hours ago
No Image

യുഎഇ പാസ്പോർട്ട് ഉടമകൾക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം വിപുലീകരിച്ച് ഇന്ത്യ; സൗകര്യം ഒമ്പത് എയർപോർട്ടുകളിൽ

uae
  •  4 hours ago
No Image

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

International
  •  4 hours ago
No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  5 hours ago


No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  6 hours ago
No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  6 hours ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  7 hours ago