HOME
DETAILS

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

  
March 09, 2025 | 7:05 AM

qatar to control invasive myna birds

ദോഹ: ഖത്തറില്‍ അധിനിവേശ പക്ഷിയായ മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി വന്യജീവി വികസന വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏതാണ്ട് പതിനായിരത്തിലധികം മൈനകളെയാണ് പിടികൂടിയത്.

2024 നവംബര്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ 9,934 പക്ഷികളെ നിടികൂടിയതായും ഇതോടെ പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ പക്ഷികളുടെ ആകെ എണ്ണം 27,934 ആയി ഉയര്‍ന്നതായും മന്ത്രാലയം വിശദീകരിച്ചു. 27 സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 434 കൂടുകളാണ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്.

മൈന പ്രാദേശിക സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും വരുത്തുന്ന നാശനഷ്ടങ്ങളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിന്റെയും വെളിച്ചത്തില്‍ പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായാണ് മൈനകള പിടികൂടാന്‍ പദ്ധതി ആരംഭിച്ചത്. കൂടുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ലക്ഷ്യമിട്ട പ്രദേശങ്ങളിലെ പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമായിട്ടുണ്ട്. ഇത് പ്രാദേശിക പരിസ്ഥിതിയില്‍ ആക്രമണകാരിയായ മൈനയുടെ ആഘാതം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

മറ്റ് പക്ഷി വര്‍ഗ്ഗങ്ങളോടുള്ള ആക്രമണാത്മക പെരുമാറ്റത്തിനും ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും പേരുകേട്ട മൈനയെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ലോകത്തിലെ ഏറ്റവും ആക്രമണാത്മകമായ പക്ഷി ഇനങ്ങളില്‍ ഒന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

2009 ലെ മാര്‍ക്കുല പഠനമനുസരിച്ച് ഈ ഇനം പക്ഷികള്‍ കാര്‍ഷിക വിളകള്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുകയും പക്ഷിപ്പനി, മലേറിയ എന്നിവയുടെ രോഗാണുക്കള്‍ വഹിക്കുകയും ചെയ്യുന്നതിലൂടെ രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിനും കാരണമായേക്കാം.

ഖത്തര്‍ സായുധ സേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റ്, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, ഖത്തര്‍ സര്‍വകലാശാല, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും മറ്റ് പ്രധാന പങ്കാളികളിലെയും നിരവധി വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് എം.ഇ.സി.സി ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.

Qatar to control invasive myna birds 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago