HOME
DETAILS

ജോലിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട് പ്രവാസി മലയാളി റിയാദില്‍ മരിച്ചു | Pravasi demise

  
Web Desk
March 10 2025 | 06:03 AM

expatriate from Chadayamangalam Kollam passes away in Riyadh

റിയാദ്: ജോലിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട് പ്രവാസി മലയാളി സഊദി അറേബ്യയിലെ റിയാദില്‍ മരിച്ചു. കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂര്‍കോണത്ത് അലീമുദ്ധീന്‍ (54) ആണ് മരിച്ചത്. റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ വച്ചാണ് മരണം.

റിയാദ് എക്‌സിറ്റ് 8 അല്‍മുന്‍സിയായില്‍ രണ്ടര വര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അലീമുദ്ധീന്‍. കഴിഞ്ഞദിവസം ജോലിക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണസര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അലീമുദ്ധീനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഹൃദയാഘാതം വരികയും മരിക്കുകയുമായിരുന്നുവെവന്ന് ബന്ധുക്കള്‍ അറിയിച്ചു.

കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മയ്യിത്ത് ബന്ധുക്കളുടെ സമ്മത പ്രകാരം റിയാദില്‍ നസീമിലുള്ള ഖബറിസ്ഥാനില്‍ മറവു ചെയ്തു. 

ചടയമംഗലം പള്ളിമുക്ക് പേരൂര്‍കോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിന്റെയും ജുബൈരിയാ ബീവിയുടെയും മകനാണ്.
ഭാര്യ: ഷെറീന.
മക്കള്‍: ഫാത്തിമ (9), ഹിഫ്‌സ (4). 

അതേസമയം, മാതാപിതാക്കള്‍ നേരത്തെ മരിക്കുകയും ഏറ്റെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ ഇല്ലാതിരിക്കുകയും ചെയ്തതോടെ പ്രവാസിയുടെ മൃതദേഹം സഊദി അറേബ്യയില്‍ തന്നെ സംസ്‌കരിച്ചു. കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്റെ (27) മൃതദേഹം ആണ് റിയാദിലെ ലൈല അഫ്‌ലാജില്‍ സംസ്‌കരിച്ചത്. മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചതിനാല്‍ പ്രകാശന്‍ രണ്ടുവര്‍ഷം മുമ്പാണ് സഊദിയിലെത്തിയത്. സഊദിയില്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ രേഖാമൂലം അവകാശവാദം ഉന്നയിക്കുമ്പോഴാണ് സംസ്‌കാര നടപടികള്‍ നീക്കാറുള്ളത്. എന്നാല്‍ അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലയക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. ഇതോടെ ലൈല അഫ്‌ലാജിലെ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹി മുഹമ്മദ് രാജയുടെ ശ്രമഫലമായി അകന്ന ബന്ധുക്കളെ കണ്ടെത്തി രേഖകള്‍ ശരിയാക്കുകയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു. റിയാദ് കെ.എം.സി.സി നേതാക്കള്‍ വഴി ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു. തുടര്‍ന്നാണ് ലൈല അഫ്‌ലാജില്‍ സംസ്‌കരിച്ചത്. പ്രകാശന്‍ അവിവാഹിതനാണ്. പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് പ്രകാശന്റെ മാതാപിതാക്കള്‍.

expatriate from Chadayamangalam, Kollam passes away in Saudi Arabias Riyadh

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  19 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  19 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  19 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  20 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  20 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  20 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  20 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  21 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  21 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  21 hours ago