HOME
DETAILS

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

  
Web Desk
March 10, 2025 | 7:23 AM

Who Are The Alawites Why Are They Being Hunted Down

ദമസ്‌കസ്: സിറിയയില്‍ ബശ്ശാറുല്‍ അസദ് അനുകൂലികളായ മുന്‍ സൈനികാംഗങ്ങളും അഹമ്മദ് അല്‍ ശാറയുടെ നേതൃത്തിലുള്ള എച്ച്.ടി.എസ് സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 745 ആയി. കഴിഞ്ഞ ഏതാനും ദിവസമായി അസദിന്റെ ശക്തികേന്ദ്രവും ജന്മനാടുമായ ലതാകിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പടിഞ്ഞാറന്‍ തീരത്തെ ന്യൂനപക്ഷ അലാവൈറ്റുകളുടെ മേഖലയില്‍ ആക്രമണം ശക്തമാണ്. 30 കൂട്ടക്കൊലകള്‍ ഇവിടെ നടന്നതായി ബ്രിട്ടീഷ് ആസ്ഥാനമായി സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി എന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു.

അസദ് ഭരണകൂടം വീണതിനു ശേഷം നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. സാധ്യമായ രീതിയില്‍ ദേശീയ ഐക്യവും ജനങ്ങളുടെ സമാധാനന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ ചെയ്യുന്നുണ്ടെന്നും രാജ്യത്ത് എല്ലാവിഭാഗങ്ങളും ഒന്നിച്ച് കഴിയണമെന്നും പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറ പറഞ്ഞു.
കഴിഞ്ഞ നാലു ദിവസത്തിനിടെ 1000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ 125 പേര്‍ പുതിയ സര്‍ക്കാര്‍ സേനാംഗങ്ങളും 148 പേര്‍ അസദ് കാലത്തെ സൈനികരുമാണ്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം അനുസരിച്ച് 200 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ട്.

സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതീക്ഷിച്ച വെല്ലുവിളിയാണെന്ന് ഞായറാഴ്ച ദമസ്‌കസിലെ പള്ളിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ അല്‍ ഷാറ പറഞ്ഞു. ലതാകിയയിലും താര്‍ത്തസിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ബനിയാസിലെ ഗ്യാസ് പ്ലാന്റ് തകര്‍ന്നു. വ്യാഴാഴ്ച സുരക്ഷാ സേനയ്ക്കു നേരെ അസദ് അനുകൂലികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ ആക്രമണത്തെ തുടര്‍ന്ന് വീടുപേക്ഷിച്ച് പലായനം ചെയ്തു.

സിറിയയിലെ ജനസംഖ്യയുടെ 10 ശതമാനം വരുന്നവരാണ് അലവൈറ്റുകള്‍. ഇവര്‍ ശീഈ വിഭാഗക്കാരാണ്. സിറിയയില്‍ സുന്നികളാണ് ഭൂരിപക്ഷം. അസദ് ഭരണകൂടത്തിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് ഇവര്‍. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം എച്ച്.ടി.എസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഇവര്‍. സിറിയയുടെ പടിഞ്ഞാറന്‍ തീരമേഖലയായ ലതാകി. ടാര്‍ട്ടസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്.

ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അലവൈറ്റുകള്‍ ലതാകിയയില്‍ പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലതാകിയയിലെ ഹമൈമിം റഷ്യന്‍ സൈനിക താവളത്തില്‍ വലിയ ജനക്കൂട്ടം അഭയം തേടിയെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തങ്ങള്‍ക്ക് റഷ്യന്‍ സംരക്ഷണം വേണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ യു.എന്‍ ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധി ഗീര്‍ പെഡെര്‍സണ്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago

No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago