HOME
DETAILS

ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ 

  
Web Desk
March 12 2025 | 08:03 AM

Kerala Issues Heatwave Alert

തിരുവനന്തപുരം:ഉയർന്ന താപനില തുടരുന്നതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി വരെയും വയനാട്, കൊല്ലം ജില്ലകളിൽ 34 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 33 ഡിഗ്രി വരെയും ഇടുക്കി ജില്ലയിൽ 32 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യു.വി ഇൻഡക്സ് നിരക്കും ഉയരുകയാണ്. സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
അതേ സമയം തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണം. കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം

അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം നടപ്പാക്കാൻ പഞ്ചായത്ത്‌ അധികൃതരും ജീവനക്കാരും ശ്രദ്ധിക്കണം.

പകൽ 11 മണി മുതൽ മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

താപനിലയിൽ ശ്രദ്ധിക്കാം


11 മുതൽ മൂന്നുമണി വരെ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കരുത്

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ ഒഴിവാക്കാം

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം

കുടയോ തൊപ്പിയോ ഉപയോഗിക്കാം.

സൂര്യാഘാതമേറ്റ് കാലികൾ ചത്തു
വടക്കഞ്ചേരി: സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ട പശുക്കൾക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

മൂന്നുപേർക്ക് സൂര്യാതപമേറ്റു
മലപ്പുറം/കോഴിക്കോട്/പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർക്ക് സൂര്യാതപമേറ്റു. കോഴിക്കോട് മുക്കത്തും മലപ്പുറം ചെറുമുക്കിലും പത്തനംതിട്ട കോന്നിയിലുമാണ് സംഭവം. വീടിന്റെ ടെറസിനു മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് മലപ്പുറം ചെറുമുക്ക് വെസ്റ്റിലെ വടക്കും പറമ്പിൽ ഹുസൈന് (44) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് വലത് കൈയിലും, ഇരു കഴുത്തിലും സൂര്യാതാപം ഏറ്റത്. വലുത് കഴുത്തിൽ ആണ് വലിയ മുറിവ് കണ്ടത്.

കോന്നിയിൽ ഗ്രാമപഞ്ചായത്തംഗമായ കെ.ജി ഉദയനാണ് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.

മുക്കത്ത് ജോലി കഴിഞ്ഞ് മടങ്ങിയ കർഷകനാണ് സൂര്യാതപമേറ്റത്. കാരശ്ശേരി ആനയാംകുന്ന് കൃഷ്ണവിലാസത്തിൽ സുരേഷിനാണ് പൊള്ളലേറ്റത്. വാഴതോട്ടത്തിൽ നിന്ന് മടങ്ങുമ്പോഴാണ് കഴുത്തിന്റെ പിൻവശത്തായി പൊള്ളലേറ്റത്. ഇന്നലെ മുക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടിയതോടെയാണ് സൂര്യാതപം മൂലമാണെന്ന് തിരിച്ചറിഞ്ഞത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  12 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  12 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  13 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  13 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  14 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  14 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  14 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  16 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  16 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  16 hours ago