HOME
DETAILS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

  
Web Desk
March 13 2025 | 07:03 AM

These 5 Countries Have Lowest Gold Prices UAE Not On List

പിടിതരാതെ കുതിക്കുകയാണ് സ്വര്‍ണ വില.  ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,937.94 ഡോളര്‍ വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിലും വില കുത്തനെ കുതിച്ചു. പിന്നാലെ കേരളത്തിലും വന്‍ കുതിപ്പാണ് സ്വര്‍ണവിലിയില്‍ ഇന്നുണ്ടായത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന്  രൂപയാണ് വില. അതായത് പവന്‍ വില 64,960 രൂപ. സ്വര്‍ണവിലയില്‍ കേരളത്തിലെ റെക്കോര്‍ഡ് ആണിത്. 

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിന് വില കൂടിയും കുറഞ്ഞുമിരിക്കുകയാണ്.  കേരളത്തിലെ സ്വര്‍ണവിലയേയും സ്വാധീനിക്കുന്നത് ആഗോള സാഹചര്യങ്ങള്‍ തന്നെയാണ്. യു.എസിന്റെ താരിഫ് യുദ്ധവും സാമ്പത്തിക മാന്ദ്യ ഭീതിയുമെല്ലാം വിലകയറ്റത്തിന് കാരണമാവുന്നു. ഉക്രൈനിലെ യുദ്ധം അവസാനിച്ചേക്കുമെന്ന വാര്‍ത്തകള്‍ മാത്രമാണ് വില കുറഞ്ഞേക്കും എന്ന നേരിയപ്രതീക്ഷയെങ്കിലും നല്‍കുന്നത്. 

വില എന്തു തന്നെ ആയിക്കോട്ടെ നമ്മുടെ ജ്വല്ലറികളില്‍ എന്നും തിരക്കാണ്. സീസണ്‍ മാത്രമല്ല അതിനു കാരണം. നല്ല ഒരു നിക്ഷേപമെന്ന നിലക്ക് ആളുകള്‍ ഈ മഞ്ഞ ലോഹം വാങ്ങിക്കൂട്ടുന്നത് കൂടിയാണ്. 
പൊതുവെ നാട്ടില്‍ സ്വര്‍ണത്തിന് വില ഉയരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് കേരളക്കാര്‍ക്ക് യു.എ.ഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ഒരു പതിവുണ്ട്. ഇവിടുത്തെ അപേക്ഷിച്ച് യുഎഇയില്‍ സ്വര്‍ണത്തിന് വില കുറവാണെന്നതാണ് അതിന് ഒരു കാരണം. 

മാത്രമല്ല ഇവിടെ നിന്ന് ലഭിക്കുന്നത് ശുദ്ധ സ്വര്‍ണമായിരിക്കും. പോരാത്തതിന് വ്യത്യസ്ത ഡിസൈനുകളും മോഡലുമെല്ലാം വേണ്ടുവോളം ലഭിക്കുകയും ചെയ്യും. സ്വര്‍ണത്തിന് നികുതി കൊടുക്കേണ്ടതില്ലെന്നതും എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴിതാ ആളുകളെ ആകര്‍ഷിക്കാന്‍ പണിക്കൂലിയില്‍ ചില ഓഫറുകളും പ്ഖ്യാപിച്ചിരിക്കുന്നു പല ജ്വല്ലറികളും. എന്നാല്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയുന്ന രാജ്യം യു.എ.ഇ അല്ല എന്നതാണ് സത്യം. അതിനേക്കാള്‍ വിലക്ക് സ്വര്‍ണം ലഭിക്കുന്ന അഞ്ച് രാജ്യങ്ങള്‍ വേറെയുണ്ട്. 
ലാഭത്തില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ഏതെന്ന് നോക്കിയാലോ...

യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്  (USA)
അമേരിക്കയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8230 രൂപയാണ്. 22 കാരറ്റിന് 7707 രൂപയും. അതായത് പവന് വില 61, 656 രൂപ.

ആസ്‌ത്രേലിയ

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8638 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാമിന് 6,481 രൂപയും

സിംഗപൂര്‍

24 കാരറ്റ് ഒരു ഗ്രാമിന് 8,786 രൂപ, 22 കാരറ്റിന് 6,539 രൂപ.

സ്വിറ്റ്‌സര്‍ലാന്‍ഡ്

ഇന്നലെ ഇവിടെ 24 കാരറ്റിന് 8682 രൂപയും 22 കാരറ്റിന് 7963 രൂപയുമായിരുന്നു. 

ഇന്തോനേഷ്യ

ഇന്നലെ ഇവിടെ 24 കാരറ്റിന് 8704 രൂപയും 22 കാരറ്റിന് 7983 രൂപയുമായിരുന്നു.

വില താരതമ്യം ചെയ്താല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് മാത്രമാണ് യു.എ.ഇ വരുന്നത്.

വില കുറവുണ്ടെന്ന് കരുതി വിദേശരാജ്യത്ത് നിന്ന് സ്വര്‍ണം വാങ്ങിക്കൂട്ടി നാട്ടിലേക്ക് മടങ്ങാമെന്ന് ആരും കരുതരുത്. ഡ്യൂട്ടി ഫ്രീയായി നിശ്ചിത അളവിലുള്ള സ്വര്‍ണം മാത്രമേ  ഇവിടേക്ക് കൊണ്ടുവരാന്‍ അനുവാദമുള്ളൂ. സ്ത്രീകള്‍ക്ക് 40 ഗ്രാം വരേയും പുരുഷന്‍മാര്‍ക്ക് 20 ഗ്രാം വരേയുമാണ് കൊണ്ടുവരാന്‍ അനുവദിക്കുന്നത്. ഇതില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവരികയാണെങ്കില്‍ നികുതിയൊടുക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  2 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  2 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

International
  •  2 days ago
No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  3 days ago
No Image

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി

National
  •  3 days ago
No Image

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്‌ളക്‌സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു

National
  •  3 days ago
No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  3 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  3 days ago