HOME
DETAILS
MAL
മരം മുറിക്കുന്നതിനിടയില്‍ വീണ തൊഴിലാളി മരിച്ചു
backup
September 03 2016 | 21:09 PM
കാട്ടാക്കട: മരം മുറിക്കുന്നതിനിടയില്‍ വീണ തൊഴിലാളി മരിച്ചു. കൊണ്ണിയൂര്‍, പുനലാല്‍, ജോയിഭവനില്‍ ശോഭന ദാസ് (50) ആണ് മരിച്ചത്. മരം മുറിപ്പ് തൊഴിലാളിയായ ശോഭനദാസ് വെള്ളിയാഴ്ച രാവിലെ പത്തോടെ കൊണ്ണിയൂര്‍ പച്ചക്കാട്ടിലെ സ്വകാര്യ പുരയിടത്തില്‍ മരം മറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് താഴേയ്ക്കു വീഴുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിച്ചു. പോസ്റ്റ്മാട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
അവിവാഹിതനാണ്. സഹോദരങ്ങള്‍ : സെല്വരാജന്, ജയകുമാരി, വല്‍സല കുമാരി, ജോയികുമാര്‍, ഷീജകുമാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."