HOME
DETAILS

ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍

  
Muqthar
March 13 2025 | 09:03 AM

Labor Commissioners order granting lunch break is not being followed in Kerala

കൊച്ചി: താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഉച്ചവിശ്രമം അനുവദിച്ച് ലേബര്‍ കമ്മിഷണറുടെ ഉത്തരവിന് പുല്ലുവില. സൂര്യാഘാതം മുന്നില്‍കണ്ട് ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് ഉച്ചവിശ്രമം അനുവദിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ 12 മുതല്‍ മൂന്നുവരെ ചുട്ടുപൊള്ളുന്ന വെയിലിലും പലയിടത്തും വെന്തുരുകി പണിയെടുക്കുകയാണ് നിര്‍മാണത്തൊഴിലാളികള്‍.

ഈ സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെ എട്ടു മണിക്കൂറായി ജോലി നിജപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കണം. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോപ്പി ജില്ലാ ലേബര്‍ ഓഫിസര്‍ വഴി എല്ലാ തൊഴിലുടമയ്ക്കും കാരാറുകാര്‍ക്കും നല്‍കി കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിലുണ്ട്.


എന്നാല്‍ ഭൂരിഭാഗം കരാറുകാരും ഉത്തരവ് കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതിയെതുടര്‍ന്ന് ലേബര്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ ഉച്ചവിശ്രമത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പലരും. ആദ്യം പിടിക്കപ്പെട്ടാല്‍ താക്കീതിലൊതുക്കും. തുടര്‍ച്ചയായാല്‍ മാത്രമേ സ്റ്റോപ്പ് മെമ്മോ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുകയുള്ളൂ എന്നതും നിയമലംഘനം നടത്താന്‍ കരാറുകാരെ പ്രേരിപ്പിക്കുന്നുണ്ട്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ പുതിയകെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഇന്നലെയും നട്ടുച്ചയ്ക്ക് പുരോഗമിക്കുന്നുണ്ടായിരുന്നു. അതേ സമയം ഇത് പിടികൂടാന്‍ തൊഴില്‍വകുപ്പിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്‌നം വഷളാക്കുന്നുണ്ട്. നിലവില്‍ മൂന്നംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. എന്നാല്‍ മിക്ക താലൂക്കുകളിലും അസി.ലേബര്‍ ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

The Labor Commissioner's order allowing a lunch break has been criticized for its lack of urgency as temperatures have risen sharply. The order was issued from February 11 to May 10, in anticipation of sunstroke. However, construction workers are working in the scorching sun from 12 to 3 in many places, burning to death.


READ ALSO: ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടിമിന്നൽ മുന്നറിയിപ്പും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  10 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  10 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  10 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  10 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 days ago