HOME
DETAILS

തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം

  
Web Desk
March 13, 2025 | 9:42 AM

takazi-trainincident-motheranddaughter-loselife

ആലപ്പുഴ: തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് സൂചന. കേളമംഗലം സ്വദേശിനി 35കാരി പ്രിയയും മകളുമാണ് മരിച്ചത്. 

ഇരുവരും സ്‌കൂട്ടര്‍ ട്രാക്കിന് സമീപം നിര്‍ത്തിയിട്ട് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അമ്പലപ്പുഴ പൊലിസ് സ്ഥലത്തെത്തി. 

ഏറ്റുമാനൂരിലെ രണ്ട് പെണ്‍കുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറാതിരിക്കുമ്പോഴാണ് തകഴിയിലും സമാന സംഭവം നടക്കുന്നത്. ഷൈനി മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് മക്കളുമായി ട്രെയിനിന് മുന്നില്‍ ആത്മഹത്യ ചെയ്തത്. 

ജോലി കിട്ടാത്തതും വിവാഹ മോചന കേസ് നീണ്ടുപോകുന്നതും ഷൈനിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തിനോട് ഷൈനി ദുരനുഭവങ്ങള്‍ പറയുന്ന ശബ്ദ രേഖ കേസന്വേഷണത്തിനിടെ പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് ഭര്‍ത്താവ് നോബി ലൂക്കോസ് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബിയുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ കുറേ മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ, വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് ഷൈനി പറയുന്നു.

'' നാട്ടിലെവിടേയും ഒരു ജോലി കിട്ടുന്നില്ല. ഞാന്‍ കുറെ തപ്പിനോക്കി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വര്‍ഷം എക്‌സിപിരിയന്‍സ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നിട്ടുണ്ട്. ഈ ലെറ്റര്‍ പോലും അവര്‍ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസണ്‍ എന്ന് എനിക്ക് അറിയില്ല. വക്കീല്‍ ഇനി ഏപ്രില്‍ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്'' സന്ദേശത്തില്‍ ഷൈനി പറയുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  19 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  19 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  19 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  19 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  20 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  20 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  20 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  20 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  20 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  21 hours ago