
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്‌ക്രബ് ടൈഫസ്

ചെന്നെ: ഇന്ത്യയില്‍ ഭീതിയുയര്‍ത്തി വീണ്ടും സ്‌ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നു. തമിഴ്‌നാട്ടിലാണ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തമിഴ്‌നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വര്‍ഷം തോറും ഇത് ബാധിക്കുന്നതായാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏറെ കരുതലോടെ നേരിടേണ്ട രോഗമാണിത്. രോഗം സങ്കീര്‍ണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നത് ഇതിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് (സി.എം.സി), ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടത്.തമിഴ്‌നാട്ടിലെ 37 ഗ്രാമങ്ങളിലായി രണ്ട് വര്‍ഷത്തിനിടെ 32,000 പേരെ നിരീക്ഷിച്ചാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്താണ് സ്‌ക്രബ് ടൈഫസ്
ഒറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്‌ക്രബ് ടൈഫസ് ചെള്ളുപനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് സാധാരണയായി ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. എന്നാല്‍ മൃഗങ്ങളില്‍നിന്ന് നേരിട്ടല്ല രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. മൃഗങ്ങളുടെ ശരീരത്തില്‍ കാണുന്ന ചെള്ള് വര്‍ഗത്തില്‍പ്പെട്ട ജീവികളുടെ ലാര്‍വല്‍ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് ഇത് പകരുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല എന്നത് ആശ്വാസ്യമാണ്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുനിന്ന് ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് പെരുകുന്നതാണ് സംഭവം. ലാര്‍വല്‍ മൈറ്റ് കടിച്ചാല്‍ രണ്ടാഴ്ചക്കകം രോഗലക്ഷണം കാണിക്കുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്‌ക്രബ് ടൈഫസില്‍ നിന്നുള്ള അഞ്ച് മരണങ്ങള്‍ പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങളുടെ പഠന ജനസംഖ്യയില്‍ അഞ്ച് കേസുകള്‍ സ്‌ക്രബ് ടൈഫസ് ബാധിച്ച് മരിച്ചെങ്കിലും, ഇന്ത്യയില്‍ കടുത്ത പനിയുടെ പ്രധാന കാരണങ്ങളായി സാധാരണയായി കരുതപ്പെടുന്ന മലേറിയ, ഡെങ്കി, ടൈഫോയ്ഡ് പനി എന്നിവയില്‍ നിന്നുള്ള മരണങ്ങളൊന്നും ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല' എല്‍.എസ്.എച്ച്.ടി.എമ്മിലെ പഠനത്തിന്റെ പ്രധാന അന്വേഷകനായ വുള്‍ഫ് പീറ്റര്‍ ഷ്മിഡ്റ്റ് പറഞ്ഞു.
വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്. വസ്ത്രത്തില്‍ പറ്റിപ്പിടിച്ച് മൈറ്റുകള്‍ ശരീരത്തിലെത്താം. എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ സംസ്‌ക്കരിക്കുക. പുല്ലിലും മറ്റും ജോലി ചെയ്യുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ മറ്റു വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. ണ്ണില്‍ കളിച്ചാല്‍ കുട്ടികളുടെ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
ലക്ഷണങ്ങള്‍
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കാണാം. കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുന്നു. പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യും. സാധാരണയായി കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് ഇത്തരം പാടുകള്‍ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളും കാണാറുണ്ട്. രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
സ്‌ക്രബ് ടൈഫസിനെ നേരത്തെ കണ്ടെത്തിയാല്‍ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 5 days ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 5 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 5 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 5 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 5 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 5 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 5 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 5 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 5 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 5 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 5 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 5 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 5 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 5 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 5 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 5 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 5 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 5 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 5 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 5 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 5 days ago