കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല
കൊല്ലം: കൊല്ലം തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്കാണ് തീപിടിച്ചത് ഇവ പൂർണ്ണമായും കത്തി നശിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ മറ്റ് കെട്ടിടങ്ങളിലേക്കും അതിവേഗം പടരുകയാണ്. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. ഈ പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് വേഗത്തിൽ പടരുകയും ചെയ്തത്.
A massive fire broke out in Kollam's Thangassery Altharamood area, engulfing four houses and leaving them completely destroyed. The incident is believed to have been caused by a gas cylinder explosion, with no reports of casualties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."